കുടിവെള്ളം ഇനി മുതല്‍ കഴിക്കാം

പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സംരഭകര്‍ വികസിപ്പിച്ചതാണു കഴിക്കാന്‍ കഴിയുന്ന വെള്ളം. ഊഹോ എന്നു പേരിട്ടിരിക്കുന്ന ഈ വെള്ളം കുടിക്കുകയും കഴിക്കുകയും ചെയ്യാം. സുതാര്യമായ പ്രത്യേക വസ്തു കൊണ്ടുള്ള പാളി ഉപയോഗിച്ചാണു വെള്ളം പുറത്തിറക്കിയിരിക്കുന്നത്. ലണ്ടനിലെ ഒരു വിഭാഗം സംരഭകരാണ് ഇതിനു പിന്നില്‍.

കാഴ്ചയില്‍ കുമിളകള്‍ പോലെ തോന്നുന്ന ഈ വെള്ളക്കുമിളകള്‍ വായിലിട്ടു ചവച്ച് ഇറക്കാം. വെള്ള കുപ്പികളും പ്ലാസ്റ്റിക്ക് ഫൈബര്‍ ഗ്ലാസുകളുമൊക്കെ ഭൂമിക്കു വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഊഹോയുടെ പിറവി. ഈ രീതിക്കു സാധാരണ കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിനേക്കാള്‍ ചിലവു കുറവാണ്.

ജെല്ലി പോലെയുള്ള ആവരണമാണു വെള്ളത്തെ ഉള്‍ക്കൊള്ളുന്നത്. ഉപയോഗിക്കാതിരുന്നാല്‍ നാല്ആറ് ആഴ്ചയ്ക്കുള്ളില്‍ ഇതു നശിച്ചു പോകും. കയ്യിലെടുത്താല്‍ തെന്നി നീങ്ങുന്ന ബലൂണ്‍ പോലെയാണ് ഇതിന്റെ ഘടന. വായിലിട്ടു ചവച്ചോ ഗോളങ്ങളില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാക്കിയോ ഈ വെള്ളം കുടിക്കാം.

ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉള്‍ക്കൊള്ളുന്നത്. പ്രത്യേക ഇനം കടല്‍ പായലില്‍നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാര്‍ഥം നിര്‍മിക്കുന്നത്. ഉപയോഗിക്കാതിരുന്നാല്‍ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇത് നശിച്ചുപോകും. കയ്യിലെടുത്താല്‍ വെള്ളം നിറച്ച ബലൂണ്‍ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന.

സ്‌കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ ഉല്‍പ്പന്നത്തിനു പിന്നില്‍. വെള്ളക്കുപ്പികള്‍ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളക്കുപ്പികള്‍ വികസിപ്പിച്ചെടുത്തതെന്ന് സംരംഭകര്‍ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഊഹോ നിര്‍മിക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: