കുടിയേറ്റ പ്രതിസന്ധി…ഐറിഷ് സമീപനത്തിന് യുഎന്‍ പ്രതിനിധിയുടെ പ്രശംസ

ഡബ്ലിന്‍:  കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതില്‍ അയര്‍ലന്‍ഡിന്‍റെ സമീപനത്തിന് യുഎന്നിന്‍റെ പ്രശംസ. യുഎന്‍ പ്രത്യേക പ്രതിനിധി പീറ്റര്‍ സതര്‍ലാന്‍ഡ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ ആകെ തന്നെ സമീപനം തൃപ്തികരമല്ലെന്നും വ്യക്തമാക്കി. അയര്‍ലാന്‍ഡ്, സ്വീഡന്‍, ജര്‍മ്മനി എന്നിവയുടെ സമീപനത്തെ എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. മയോയിലെ നോക്കില്‍ നോവേനിയില്‍ തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു പീറ്റര്‍ സതര്‍ലാന്‍ഡ്. കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു യുഎന്നിന്‍റെ പ്രതിനിധി.

ഇറ്റിലിയും ഗ്രീസും ഭൂരിഭാഗം കുടിയേറ്റക്കാരെയും സ്വീകരിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഹായം ഇവരെ പുനര്‍ വിന്യസിക്കുന്നതിന് ആവശ്യമാണ്. എന്നാല്‍ ഇതിനായുള്ള നടപടികള്‍ തൃപ്തികരമല്ല. മാത്രമല്ല പല അംഗരാജ്യങ്ങളും പിന്തുണയും നല്‍കുന്നില്ല. വന്‍ തോതിലുള്ള കുടിയേറ്റം  പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ അയര്‍ലന്‍ഡിന്‍റെ പാത പിന്തുടരണം. സര്‍ക്കാരും നേവല്‍ ഫോഴ്സും മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് അഭയാര്‍ത്ഥികളെ രക്ഷിക്കാനും ഇറ്റലിയിലേക്ക് കൊണ്ട് വരുന്നതിനും ഏറെ ചെയ്യുന്നുണ്ട്.

എന്നാല്‍ മറ്റുരാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയര്‍ലന്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുമ്പോള്‍ തൃപ്തിതരുന്നതല്ല. അഭയാര്‍ത്ഥികള്‍ എത്രപേരെ സ്വീകരിക്കണമെന്ന് കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും എന്നാല്‍ ആരെയും സ്വീകരിക്കുന്നില്ലെന്ന നിലപാടെടുക്കാന്‍ അവകാശമില്ലെന്നും പീറ്റര്‍ സതര്‍ലാന്‍ഡ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: