കുടിയേറ്റ നിയമത്തില്‍ വീണ്ടും മാറ്റം; യു.എസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് തിരിച്ചടി

വാഷിംഗ്ടണ്‍ : കുടിയേറ്റ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി യു.എസ്. കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് ബാധ്യത ആകാതിരിക്കാനുള്ള നടപടിയാണ് ഇതെന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമെന്നും, മെഡിക്കല്‍ ചെലവ് താങ്ങാന്‍ കഴിയുമെന്നും തളിയിച്ചാല്‍ മാത്രമേ വിസ അനുവധിക്കുള്ളൂ.

നവംബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഈ നിയമം ബന്ധുക്കളെ കൊണ്ടുവരാനായി യുഎസ്സില്‍ താമസിക്കുന്നവര്‍ സംഘടിപ്പിക്കുന്ന വിസകളെയാണ് ബാധിക്കുക. ഏതാണ്ട് 23,000 ഇന്ത്യാക്കാരെ ഈ പുതിയ ചട്ടം ദോഷകരമായി ബാധിക്കും. വര്‍ഷാവര്‍ഷം ഏതാണ്ട് 35,000 പേര്‍ കുടുംബ സ്‌പോണ്‍സറിങ്ങില്‍ യുഎസ്സിലെത്താറുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യരക്ഷാ സൗകര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് പ്രസിഡണ്ടിന്റെ ഉത്തരവിലൂടെ നടപ്പാക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷത്തിലും 35 ബില്യണ്‍ ഡോളര്‍ അധികബാധ്യത യുഎസ്സിനുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ഉദാരമായ പൊതു ആരോഗ്യ സംവിധാനത്തെ ചൂഷണം ചെയ്യുകയാണ് രാജ്യത്തേക്ക് കടന്നു വരുന്നവര്‍ ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് ആരോപിക്കുന്നു. ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ യുഎസ്സിലെത്തി 30 ദിവസത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് എടുത്തിരിക്കുമെന്ന് ഉറപ്പ് നല്‍കേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: