കുടിയേറ്റത്തിന്റെ മറവില്‍ ഇസ്ലാമിക ഭീകരര്‍ രാജ്യത്തെത്തുന്നു; ഗ്രീസ് ജനത പ്രക്ഷോഭത്തിലേക്ക്

ഏതെന്‍സ്: അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഗ്രീസുകാര്‍. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി. സ്ത്രീകളടക്കമുള്ള ആയിരങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക, അതിര്‍ത്തി അടയ്ക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. വടക്കന്‍ നഗരമായ തെസ്ലോനിക്ക കേന്ദ്രീകരിച്ചാണ് ജനങ്ങള്‍ ബാനറുകളും കൊടികളുമായി പ്രക്ഷോഭം നടക്കുന്നത്.

ഇസ്ലാമിക ഭീകരതെ തങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. കുടിയേറ്റ നയത്തില്‍ യൂറോപ്യന്‍ യൂണിയനെതിരെ പടയൊരുക്കം നടത്തുന്നതിനിടെ കഴിഞ്ഞ നാല് മാസത്തിനിടെ 40,000 കുടിയേറ്റക്കാര്‍ ഗ്രീസിലെത്തിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. അഭയാര്‍ഥി പ്രവാഹത്തില്‍ സാമ്പത്തിക നില തകരുന്നുവെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. പ്രതിഷേധം ശക്തിപ്പെടുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും കുടിയേറ്റക്കാരെ കൂട്ടത്തോടെ മാറ്റുകയാണ് അധികൃതര്‍.

കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനം ഇസ്ലാമിക ഭീകരര്‍ ആണെന്നും, ഗ്രീസ് അവര്‍ പിടിച്ചടക്കുമെന്ന് ഭയാകുന്നതായും പ്രക്ഷോപകര്‍ പറയുന്നു. കുടിയേറ്റം വര്‍ധിച്ചതോടെ ഗ്രീസ് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. കുടിയേറ്റക്കാരായി എത്തിയവര്‍ക്ക് ജീവനോപധികള്‍ അടക്കം സര്‍ക്കര്‍ നല്‍കുമ്പോള്‍, നികുതിദായകര്‍ക്ക് തൊഴില്‍ പോലുമില്ലെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുജന പ്രക്ഷോപം ശക്തമാകുന്നത്.

Share this news

Leave a Reply

%d bloggers like this: