കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ ചൂടുവെള്ളം ശീലമാക്കിയാല്‍ മതിയെന്ന് പഠനങ്ങള്‍

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മിനക്കെടാറില്ലെന്നതാണ് സത്യം.

വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഒരുപാട് ഗുണങ്ങളുണ്ട്.

പച്ചവെള്ളത്തെക്കാള്‍ മികച്ച ഫലം തരുമെന്നതിനാല്‍ ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച് തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി പ്രമേഹരോഗികള്‍ക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ വിയര്‍പ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും.

മൂക്കൊലിപ്പും തൊണ്ടവേദനയും വിട്ടുമാറാത്ത ചുമയുമൊക്കെ ശല്യം ചെയ്യുന്നവര്‍ ചൂടുവെള്ളം ശീലമാക്കുന്നതിലൂടെ ആശ്വാസം നേടാന്‍ കഴിയും. ചര്‍മ്മത്തിലെ ഇന്‍ഫക്ഷന്‍ നീക്കം ചെയ്യുന്നതു വഴി മുഖക്കുരു വരുന്നതു തടയാനും വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് വഴി സാധിക്കും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: