കുഞ്ഞിന് നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റിലായി

കുഞ്ഞിന് നിര്‍ദേശിച്ച ചികിത്സ നല്‍കാത്തതിന് ഇന്ത്യക്കാരായ ദമ്പതിമാരെ അമേരിക്കയിലെ ഫ്ളോറിഡയില്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇവരെ വ്യാഴാഴ്ച  30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ആറു മാസം പ്രായമുള്ള മകളുടെ ഇടതു കൈയിലെ വീക്കവുമായി ഇവര്‍ ഫ്ളോറിഡയിലെ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. കുഞ്ഞിനോടുള്ള ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തി എന്നാണ് അധികൃതരുടെ വാദം.

തമിഴ്നാട് സ്വദേശികളായ പ്രകാശ് സേത്തുവും മാല പനീര്‍ശെല്‍വവുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ്. മകള്‍ ഹിമിഷയുടെ ചികിത്സക്കാണ് ഇവര്‍ എത്തിയത്. ഇവര്‍ അറസ്റ്റിലായതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്തിരുന്നു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി അധികൃതര്‍ കുറച്ചു നല്‍കുകയായിരുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

എന്നാല്‍ സുഹൃത്തുക്കള്‍ പ്രകാശിനും മാലയ്ക്കും എതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ വളരെ ചെലവേറിയതായിരുന്നെന്നും അത്രയും പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവര്‍ പരിശോധനകള്‍ക്ക് സമ്മതം നല്‍കാതിരുന്നതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. കൂടാതെ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ബന്ധുക്കളെപ്പോലുമേല്‍പിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു

 

 

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: