കുഞ്ഞിന് ജനിതക തകരാര്‍ ഉണ്ടെന്ന് കണ്ടാല്‍ വേണ്ടെന്ന് വെയ്ക്കുന്നതിനെതിരെ പോപ്പ് ഫ്രാന്‍സിസ്

ദൈവം കുട്ടികളെ അയയ്ക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്യുന്നത്. വയറ്റിലുള്ള കുഞ്ഞിന് ജനിതകപരമായ പ്രശ്നങ്ങളും, അംഗവൈകല്യങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കണ്ടാല്‍ അബോര്‍ഷന്‍ നടത്തുന്നതിന് എതിരെ പോപ്പ് ഫ്രാന്‍സിസ്. നാസികളുടെ ശുദ്ധമായ വംശം സൃഷ്ടിക്കാനുള്ള ശ്രമം പോലെയാണ് മാതാപിതാക്കളുടെ ഈ നടപടികളെന്നും പോപ്പ് വിമര്‍ശിച്ചു. എഴുതി തയ്യാറാക്കിയ സംഭാഷണത്തിന് പുറമെ സംസാരിക്കവെയാണ് ഇറ്റാലിയന്‍ ഫാമിലി അസോസിയേഷനില്‍ പിതാവ് ഈ കുറ്റപ്പെടുത്തല്‍ നടത്തിയത്.

ചില ദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നു, മറ്റ് ചിലര്‍ പ്രീ നേറ്റല്‍ ടെസ്റ്റിംഗ് നടത്തി കുട്ടികള്‍ക്ക് എന്തെങ്കിലും വികലാംഗത്വമോ, ജനിതക പ്രശ്നങ്ങളോ ഉണ്ടോയെന്നാണ് പരിശോധിക്കുക. എന്നാല്‍ ഇതില്‍ നിന്നൊക്കെ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ? കുട്ടികളുടെ കൊലപാതകം, സൗകര്യപ്രദമായ ജീവിതത്തിനായി നിരപരാധികളില്‍ നിന്നും മാതാപിതാക്കള്‍ രക്ഷപ്പെടുകയാണ്, പോപ്പ് വ്യക്തമാക്കി.

ചെറുപ്പകാലത്ത് വികലാംഗരായി ജനിച്ച കുരുന്നുകളെ മലകളില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊല്ലുന്ന കഥകള്‍ അധ്യാപകരില്‍ നിന്നും കേട്ടറിഞ്ഞ് താന്‍ ഭയപ്പെട്ടിരുന്നതായി പോപ്പ് പറയുന്നു. നാസികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വംശത്തെ ശുദ്ധീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ കാര്യം ഇന്ന് വെളുത്ത കൈയുറകള്‍ അണിഞ്ഞ് തുടരുന്നു. ആരോഗ്യമുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ദൈവം വിശ്വാസികളെ സ്നേഹിച്ചത് പോലെ സ്നേഹിക്കാനാണ് പിതാവ് ആവശ്യപ്പെടുന്നത്. ദൈവം കുട്ടികളെ അയയ്ക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്യുന്നത്. തന്റെ അബോര്‍ഷന്‍ വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിച്ച് കൊണ്ടാണ് പോപ്പിന്റെ ഈ പ്രസ്താവന.

 

 

എ എം

Share this news

Leave a Reply

%d bloggers like this: