കീടാണുക്കളുടെ അഭാവം കുഞ്ഞുങ്ങളില്‍ പില്‍കാലത്ത് ക്യാന്‍സറിനു കാരണമാകുന്നതായി പഠനം

കീടാണുക്കള്‍ക്കെതിരായ ബോധവത്കരണമാണ് എവിടെയും. എന്നാല്‍, ശുചിത്വം കൂടിക്കൂടി കീടാണുക്കള്‍ ഇല്ലാതാകുന്നത് കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കാറുണ്ട്. അങ്ങേയറ്റം വൃത്തിയുള്ള ആധുനിക വീടുകളും ആന്റിസെപ്റ്റിക് വൈപ്പുകളും കുഞ്ഞുങ്ങളെ എല്ലാത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷിക്കാനായി നാം തയ്യാറാകുന്നു. എന്നാല്‍ ഈ മുന്‍കരുതലുകള്‍ കുഞ്ഞോമനകളെ മാരക രോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 30 വര്‍ഷത്തിലേറെ നീണ്ട പഠനത്തിലാണ് പ്രൊഫ. മെല്‍ ഗ്രീവ്സ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ പലതിനും കാരണമാകുന്നത് ചില അണുബാധകള്‍ ഇവരുടെ ശരീരത്തില്‍ ഏല്‍ക്കാത്തതാണെന്ന് ഗ്രീവ്സ് പറയുന്നു.

രണ്ടായിരത്തിലൊന്ന് കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുക്കീമിയ എന്ന ബ്‌ളഡ് ക്യാന്‍സറിനു കാരണമാകുന്നത് ചിലയിനം കീടാണുക്കളുടെ അഭാവമാണെന്നാണ് കണ്ടെത്തല്‍. കുട്ടികളിലെ രക്താര്‍ബുദത്തിന് കാരണമായി പലരും കരുതുന്നത് ആണവ നിലയങ്ങളും അവയില്‍ നിന്നുള്ള വൈദ്യുതി ലൈനുകളും അല്ലെങ്കില്‍ ഹോട്ട്ഡോഗുകളുടെയും ഹാംബര്‍ഗറുകളുടെയും നിരന്തര ഉപയോഗവും മറ്റുമാണ്. ഇതില്‍ ചില കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയുണ്ടെങ്കിലും ചില ജനിതക വ്യതിയാനങ്ങളും ശൈശവത്തിലുണ്ടാകുന്ന അണുബാധകള്‍ ഏല്‍ക്കാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അണുബാധകള്‍ ഏല്‍ക്കുന്ന കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം അത്തരം അണുബാധകളെ പിന്നീട് ചെറുക്കാനാകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് ശേഷി നല്‍കുന്നു.

ജീവിതാരംഭത്തില്‍ ആവശ്യത്തിനു കീടാണുക്കളെ പരിചയപ്പെടാതിരിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പില്‍ക്കാലത്ത് ക്യാന്‍സറസാക്കി മാറ്റുമെന്നാണ് ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ക്യാന്‍സര്‍ റിസെര്‍ച്ചിലെ പ്രൊപ. മെല്‍ ഗ്രീവ്‌സ് പറയുന്നത്. ആധുനികവും പുരോഗമിച്ചതുമായ സമൂഹങ്ങളിലാണ് ബ്‌ളഡ് ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ആധുനിക ജീവിത രീതിക്ക് ഈ രോഗവുമായി ബന്ധമുള്ളതായാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്ന് മുപ്പതു വര്‍ഷംകൊണ്ടു ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ വാദിക്കുന്നു.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമുള്ള 20ല്‍ ഒന്ന് കുട്ടികള്‍ക്ക് ജനിതക വ്യതിയാനമാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നവരില്‍ ഈ രോഗബാധയുണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ഈ ശേഷി കൈവരിക്കണമെങ്കില്‍ ഒരു വയസിനുള്ളില്‍ രോഗാണുക്കളുമായി സമ്പര്‍ക്കമുണ്ടാകേണ്ടതുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: