കില്‍ക്കെനിയെ മെക്കയാക്കാന്‍ അനുവദിക്കില്ല: മുസ്ലിം പള്ളി നിര്‍മ്മാണത്തിനെതിരെ സമീപവാസികളുടെ പ്രതിഷേധം ശക്തമാവുന്നു.

കില്‍ക്കെനി: കില്‍ക്കെനിയില്‍ മുസ്ലിം പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പ്രദേശവാസികളുടെ യോഗത്തില്‍ പള്ളി നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം അലയടിച്ചു. 90 ശതമാനത്തോളം പേര്‍ നിര്‍മ്മാണത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയായിരുന്നു. പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമീപവാസികളുടെ സംശയത്തിന് ഉത്തരം നല്‍കാന്‍ ഇമാം ഇബ്രാഹിം ഡോറി സ്ഥലത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റു സംശയ നിവാരണങ്ങള്‍ക്ക് ചീഫ് ആര്‍ക്കിടെക്റ്റും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തു കമ്മ്യൂണിറ്റി ഹാള്‍, പള്ളി, ലൈബ്രറി, റെസിഡന്‍ഷ്യല്‍ അക്കൊമൊഡേഷന്‍, ഹലാല്‍ ഷോപ്പ്, കമ്മ്യൂണിറ്റി കഫേ എന്നിവ അടങ്ങുന്ന കെട്ടിട നിര്‍മ്മാണമാണ് ലക്ഷ്യം വെയ്ക്കുന്നത്. പള്ളി നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ ഗതാഗത സംവിധാനം ഭാഗികമായി തടസ്സപ്പെടും.

മാത്രമല്ല നിലവില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് കെട്ടിടം കൂടി വരുന്നതോടെ പെഡസ്ട്രിയന്‍, പാര്‍ക്കിങ് ഏര്യകളും കുറയും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെസിഡന്‍ഷ്യല്‍ മേഖലയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗവും പള്ളി നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരാണെന്ന് കണ്ടെത്തി. ഒരു മതവിഭാഗത്തിന്റെ മാത്രം ഹബ്ബായി കില്‍ക്കെനി മാറുമെന്ന ആരോപണവും ഉയര്‍ന്നു വന്നു.

രണ്ട് വര്‍ഷത്തോളമായി മുസ്ലിം കമ്മ്യൂണിറ്റിയുടെ പ്രതീക്ഷയാണ് ഈ പള്ളി നിര്‍മ്മാണമെന്ന് ഇമാം ചൂണ്ടിക്കാണിച്ചപ്പോള്‍ ഗതാഗത സംവിധാനങ്ങളെയും മറ്റും വെല്ലുവിളിച്ച് നഗര മധ്യത്തില്‍ തന്നെ നിര്‍മ്മാണത്തിന് നിര്‍ബന്ധം പിടിക്കുന്നതിന്റെ കാരണം എന്താണെന്ന് സമീപവാസികളില്‍ ഒരാള്‍ ചോദിക്കുകയാണുണ്ടായത്. കില്‍ക്കെനിയെ മെക്കയാക്കാന്‍ അനുവദിക്കില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടതോടെ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച പള്ളിക്കെതിരെയുള്ള പ്രതിഷേധമായി രൂപപ്പെടുകയായിരുന്നു.

ഡികെ

 

 

 

 

 

 

 

 

Share this news

Leave a Reply

%d bloggers like this: