കിയ പൊന്നോണം സെപ്റ്റംബര്‍ 16 ശനിയാഴ്ച

കില്‍ഡയര്‍: പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നില്‍ ചിങ്ങത്തിന് തുടക്കമാവുമ്പോള്‍ . ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറയുമെന്ന പ്രതീക്ഷയില്‍ ഓണത്തെ വരവേല്‍ക്കുകയാണ് കില്‍ഡെയര്‍ മലയാളികളും.കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (KIA)ഒരുക്കുന്ന പൊന്നോണം 2017’ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16 ശനിയാഴ്ചയാണ് കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ നടത്തപ്പെടുന്നത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്തവണ കില്‍ഡെയര്‍ സാക്ഷ്യം വഹിക്കുക.ക്ലാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍, തിരുവാതിര, വടംവലി, ഗാനമേള, എന്നിവയ്ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ(DINNER)യുടേയും ലഹരിയിലേക്ക് കില്‍ഡെയര്‍ മലയാളികള്‍ നടന്നടുക്കുകയാണ് പതിവ് പോലെ ഈ ഓണക്കാലത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഹാരിഷ്(0871408560)
മനോജ്(0877512051)
ബോബി (0894015685)

Share this news

Leave a Reply

%d bloggers like this: