കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഒരുമയുടെയും പ്രതീക്ഷയുടെയും വീഡിയോ പങ്കുവച്ച് ട്രംപ്

ഇന്നലെയായിരുന്നു ലോകം കണ്ണും കാതും സമര്‍പ്പിച്ച് കാത്തിരുന്ന അമേരിക്ക-ഉത്തരകൊറിയ ഭരണാധികാരികളുടെ ചരിത്രകൂടിക്കാഴ്ച. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു ഭരണാധികാരികളും സമാധാന കരാറില്‍ ഒപ്പുവച്ചു. ഇതിനു പിന്നാലെ ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്ന ഒരുമയുടെയും പ്രതീക്ഷയുടെയും ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഡോണാള്‍ഡ് ട്രംപ്.

ചരിത്രം കുറിക്കുന്ന രണ്ട് നേതാക്കളായി കിം ജോങ് ഉന്നിനെയും ട്രംപിനെയും വാഴ്ത്തുന്ന നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയിലറായിരുന്നു അത്. ഇരുവരുടെയും കൂടിക്കാഴ്ച ലോകത്ത് ഉണ്ടാക്കാനിടയുള്ള മാറ്റങ്ങള്‍ അടക്കം സുചിപ്പിക്കുന്ന ട്രെയിലര്‍ ട്രംപിനൊപ്പം കിമ്മിനെയും ലോക നേതാക്കളുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.

വേഗതയില്‍ മാറിയുന്ന ദൃശ്യങ്ങളും, മികച്ച വിവരണവും, പശ്ചാത്തല സംഗീതവും അടങ്ങുന്ന വീഡിയോയില്‍ രണ്ട് നായകന്‍മാര്‍ എന്ന രീതിയിലാണ് ഇരുവരെയും പറഞ്ഞുവയ്ക്കുന്നത്. കിമ്മിന് സ്വകാര്യമായി കാണിച്ച വീഡിയോ പിന്നീട് മാധ്യമങ്ങള്‍ക്കായി വലിയ സ്‌ക്രീനിലും പ്രദര്‍ശിപ്പിച്ചു.

അവസരങ്ങളുടെ പുതിയ കഥ എന്ന പേരില്‍ ഡെസ്റ്റിനി പിക്ചേഴ്സാണ് ട്രെയിലര്‍ തയ്യാറാക്കിയത്. ‘ഒരു പുതിയ കഥ, ഒരു പുതിയ തുടക്കം, ഒരേ സമാധാനം, രണ്ട് നേതാക്കള്‍, ഒരു വിധി’ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആണവനിരായുധീകരണം നടപ്പാക്കി ദീര്‍ഘകാലമായി ഉത്തരകൊറിയ തുടരുന്ന ഒറ്റപ്പെടല്‍ തകര്‍ത്തെറിഞ്ഞു ലോകത്തോടൊപ്പം ചേരാന്‍ കിം ജോങ് ഉന്നിനെ പ്രചോദിപ്പിക്കുകയാണ് വീഡിയോയുടെ ലക്ഷ്യമെന്ന് വൈറ്റ്‌ഹൌസ് വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: