കിഡ്‌നി മാറ്റിവയ്ക്കാന്‍ സുമനസുകളുടെ കാരുണ്യം തേടി ഒരു കുടുംബം.

കുറിച്ചിത്താനം: വലിയപാറയ്ക്കു സമീപം താമസിക്കുന്ന പ്രാമലയില്‍ വിനോദ് പി.കെ. (53) യാണ് കിഡ്‌നി മാറ്റിവയ്ക്കാനായി സുമനസുകളൂടെ കാരുണ്യം തേടുന്നത്. ചെറുപ്പത്തിലെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന വിനോദ് ദീര്‍ഘ ദൂര ബസുകളിലും, ടൂറിസ്റ്റു ബസുകളും മറ്റും ഓടിച്ചാണ് കുടുംബം പോറ്റി വന്നിരുന്നത്. പിന്നീട് ശാരീരീക അസ്വസ്ഥതകളും, ഇളയകുട്ടി ഉണ്ടായപോള്‍ അവന്റെ അസൂഖങ്ങള്‍ക്കുള്ള ചികിത്‌സാവശ്യങ്ങള്‍ക്കുമായി കുറവിലങ്ങട്ടും, ഉഴവൂരിലും മറ്റു സമീപ പ്രദേശങ്ങളിലും ഡ്രൈവിംഗ് പഠിപ്പിക്കുന്ന മോര്‍ണിംഗ് സ്റ്റാര്‍ ഡ്രൈവിംഗ് സ്‌കൂളിലും, പാവന റാണി ഡ്രൈവിംഗ് സ്‌കൂളിലും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി ജോലിചെയ്തു വരുകയായിരുന്നു. കാലില്‍ വലിയ നീര് കണ്ടതോടെ ആദ്യം മന്താണോ എന്നു സംശയിച്ച് അതിനുള്ള ചികിത്‌സ തേടാന്‍ ഡോക്ടറെ കണ്ടു. അങ്ങനെ 5 വര്‍ഷം മുന്‍പ് വിദഗ്ദ പരിശോധനയിലാണ് ഇടതു വശത്തെ കിഡ്‌നി ചുരുങ്ങിപോയേന്നും അതിന്റെ തുടര്‍ച്ചയായി വലതു വശത്തെ കിഡ്‌നിയ്ക്കും തകരാറുണ്ടെന്ന് കണ്ടെത്തുന്നത്. രണ്ടാമത്തെ കുട്ടിയ്ക്ക് മാനസിക വളര്‍ച്ചയുടേതായ അസുഖമുള്ളതുകൊണ്ട് അവന്റെ ചികിത്‌സ നടക്കുന്നതിനാല്‍ കിഡ്‌നിയുടെ അസുഖത്തിന് ഹോമിയോയും, ആയുര്‍വേദവും ഒക്കെ പരീക്ഷിച്ച് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ വിനോദ് തള്ളിനീക്കി. എന്നാല്‍ ഈ അടുത്തിടെ അസ്വസ്ഥതകള്‍ കൂടിവന്നപോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപോള്‍ എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റിവെച്ചാല്‍ മാത്രമേ പ്രയോജനമുള്ളു എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഉടന്‍ തന്നെ ഡയാലിസിസ് ആരംഭിക്കണം.

2 കുട്ടികളും ഭാര്യയും അടങ്ങുന്ന വിനോദിന്റെ ചെറിയ കുടുംബം വിനോദിന്റെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്നതിനാല്‍ കിഡ്‌നി മാറ്റിവയ്ക്കലിനും തുടര്‍ന്നുമുള്ള ചികിത്‌സയ്ക്കും പണം എങ്ങനെ കണ്ടെത്തണമെന്നറിയാതെ കുഴങ്ങുകയാണ്. ആകെ 17 സെന്റ് സ്ഥലവും ടിന്‍ ഷീറ്റിട്ട ചെറിയ ഒരു വീടുമാണ് വിനോദിനുള്ളത്. അത് വിറ്റിട്ടാണെങ്കിലും ചികിത്‌സ നടത്തണമെന്നാഗ്രഹിക്കുമ്പോഴും ഇന്ന് സ്ഥലം വാങ്ങാന്‍ ആളുകളില്ല.
ഉഴവൂരിലെ കെ.എസ്.എഫ്.ഇ.യില്‍ കളക്ഷന്‍ ഏജന്റായി വിനോദിന്റെ ഭാര്യ ബിന്ദു ഇതിനിടയില്‍ ജോലികണ്ടെത്തിയെങ്കിലും ഭര്‍ത്താവിന്റെ ചികിത്‌സാ ആവശ്യങ്ങള്‍ക്കും, ഇളയ കുട്ടിയുടെ ചികിത്‌സയ്ക്കും വിവിധ ആശുപത്രികളില്‍ നിരന്തരം പോകുന്നതിനാല്‍ അവിടെ സ്ഥിരമായി ജോലിക്കെത്താന്‍ ബിന്ദുവിനുമാകുന്നില്ല.

കിഡ്‌നി നല്‍കാന്‍ സഹോദരനും, ഭാര്യയും, സുഹൃത്തുക്കളും സന്നദ്ധമാണ്. എന്നാല്‍ അതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്നറിയതെ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് വിനോദിന്റെ കുടുംബം.

ശ്രീകൃഷ്ണാ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബ്രഹ്മദര്‍ശ്, മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരിനന്ദന്‍ എന്നിവരാണ് മക്കള്‍. ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കാന്‍ സാമ്പത്തീക സഹായം നല്‍കാന്‍ സാധിക്കുന്നവര്‍ സഹകരിക്കുക.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
ബിന്ദു വിനോദ്
എസ്.ബി.റ്റി. മരങ്ങാട്ടുപള്ളി ബ്രാഞ്ച്.
67173076349
ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.റ്റി.ആര്‍. 0000234.

Share this news

Leave a Reply

%d bloggers like this: