കിടങ്ങൂര്‍ റിക്രിയേഷന്‍ ക്‌ളബിന്റെ ബോട്ട് യാത്ര അവിസ്മരണീയമായി

ഷിക്കാഗോ: കിടങ്ങൂര്‍ റിക്രിയേഷന്‍ ക്‌ളബ് വര്‍ഷംതോറും നടത്താറുള്ള വിനോദയാത്ര ഈ വര്‍ഷം ഫോക്‌സ് ലേയ്ക്കില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച നടന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിച്ച ബോട്ട് യാത്ര വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. വിഭവസമര്‍ഥമായ ഭക്ഷണങ്ങളും ക്‌ളബ് അംഗങ്ങളുടെ ഡാന്‍സും പാട്ടുമൊക്കെ ഉല്ലാസയാത്രക്കു കൊഴുപ്പേകി.

ബോട്ട് ക്‌ളബിന്റെ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ തെണ്ടനാട്ട് എല്ലാ ക്‌ളബ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുകയും ക്‌ളബിന്റെ പുതിയ ഭരണസമിതി അംഗങ്ങളായ അലക്‌സ് പായിക്കാട്ട്, ജോസ് സൈമണ്‍ മുണ്ടപ്‌ളാക്കില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ക്‌ളബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ബോട്ട്ക്രൂസിന്റെ ക്രമീകരണങ്ങള്‍ക്ക് ജോണിക്കുട്ടി പിള്ളവീട്ടില്‍, ഫെബിന്‍ കണിയാലി, ജസ്റ്റിന്‍ തെങ്ങനാട്ട്, രാജു പിണര്‍ക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

Share this news

Leave a Reply

%d bloggers like this: