കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജൂണ്‍ 12 ലെ നിര്‍ദിഷ്ട സംഗപ്പൂര്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. അടുത്തയിടെ ഉത്തര കൊറിയ നടത്തിയ പരാമര്‍ശങ്ങളിലെ രോഷവും ആക്രമണോത്സുകതയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന് അയച്ച കത്തില്‍ ട്രമ്പ് വ്യക്തമാക്കി. സമാധാനത്തിനുള്ള വലിയ അവസരം ലോകത്തിന് നഷ്ടമായി എന്നു പറഞ്ഞ ട്രമ്പ് ‘എന്നെങ്കിലും’ കിമ്മിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഏക ആണവ പരീക്ഷണ സൈറ്റിലേക്കുള്ള തുരങ്കം തകര്‍ത്തുവെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കമാണ് ട്രമ്പിന്റെ തീരുമാനം പുറത്തു വന്നത്. വലിയൊരു പൊട്ടിത്തെറി കേട്ടതായി ഉത്തര കൊറിയയുടെ വടക്കു കിഴക്കു ഭാഗത്തുള്ള പുണ്‍ഗോ റി സൈറ്റില്‍ എത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

താങ്കളെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. പക്ഷേ, അടുത്തയിടെ നടത്തിയ പ്രസ്താവനയിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഉച്ചകോടിയുമായി മുന്നോട്ടു പോകുന്നത് ഉചിമാണെന്നു തോന്നുന്നില്ല. ആണവ ശേഷിയെപ്പറ്റി താങ്കള്‍ പറയുന്നുണ്ട്. എന്നാല്‍, ഞങ്ങളുടെ ആണവ ശേഷി കൂടുതല്‍ ശക്തിയേറിയതും ബൃഹത്തുമാണ്. അതുപയോഗിക്കാന്‍ ഇട വരരുതേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്ന് ട്രമ്പ് കത്തില്‍ പറഞ്ഞു. മനസു മാറുകയാണെങ്കില്‍ തന്നെ തിരികെ വിളിക്കണമെന്നു പറഞ്ഞാണ് ട്രമ്പ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

കുടിക്കാഴ്ച സംബന്ധിച്ച നിബന്ധനകള്‍ ഉത്തര കൊറിയ അംഗീകരിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോവും, മറിച്ചാണെങ്കില്‍ നടപടി വൈകാന്‍ ഇടയുണ്ടെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ച ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: