കാസില്‍ ബാറിലെ എഡുക്കേറ്റ് ടുഗദറിന്‍റെ സ്കൂള്‍ വൈകും…

ഡബ്ലിന്‍: എഡുക്കേറ്റ് ടുഗദര്‍ മയോയിലെ കാസില്‍ ബാറില്‍ തുടങ്ങാനിരുന്ന സ്കൂള്‍ വൈകും. അടുത്ത ആഴ്ച്ചയായിരുന്നു സ്കൂള്‍ തുടങ്ങാനിരുന്നത്. എന്നാല്‍ ലഭിച്ച സ്ഥലവും കെട്ടിടവും ഉപയോഗ പ്രദമല്ലെന്ന് ചൂണ്ടികാണിച്ചാണ് സ്കൂള്‍ തുറക്കാന്‍ വൈകുന്നത്. കാസില്‍ബാര്‍മേഖലയിലെ പതിനാറ് സ്കൂളുകളും കാത്തോലിക് മാനേജ്മെന്‍റിന്‍റേതാണ്. കാത്തിലോക് സഭയാണ് സ്കൂള്‍ എഡുക്കേറ്റ് ടുഗദറിന് കൈമാറിയിരിക്കുന്നത്.

വിദ്യാഭ്യാസവകുപ്പിന് കൈമാറിയ കെട്ടിടത്തെകുറിച്ചും സ്ഥലത്തെക്കുറിച്ചും കടുത്ത വിമര്‍ശനമുണ്ട്.  മാറ്റനിര്‍ത്തപ്പെട്ടതും വളരെയേറെ ഒറ്റപ്പെട്ട സ്ഥലത്തുമാണ് കെട്ടിടമെന്ന് ചൂണ്ടികാണിക്കുന്നു. കൂടാതെ ശുചിത്വ സജ്ജീകരണങ്ങളും ഹീറ്റിങ് സൗകര്യങ്ങളും സ്ഥലവും കുറവാണ്. നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍മാറിയാണ് സ്കൂള്‍. മുക്കാല്‍ മണിക്കൂര്‍ സഞ്ചരിച്ച് നാലും അ‍ഞ്ചും വയസുള്ള കുട്ടികള്‍ സ്കൂളിലേക്കെത്തണമെന്ന് ആവശ്യപ്പെടുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് എഡുക്കേറ്റ് ടുഗദര്‍ വ്യക്തമാക്കുന്നു.  വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ആത്മാര്‍ത്ഥ കാണിക്കുകയാണ് വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാവുന്ന മേഖലയില്‍ സകൂളിന് വേണ്ടി നടപടി എടുക്കാനും ആവശ്യപ്പെട്ടു.

അതേ സമയം വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സള്ളിവന്‍ സ്കൂള്‍ തുടങ്ങാനുള്ള തീരുമാനം മാറ്റിയത് കുറ്റപ്പെടുത്താനുള്ള അവസരത്തിന് വേണ്ടിയാണെന്ന് പ്രതികരിച്ചു. സ്കൂള്‍ തുടങ്ങുന്നതിനുള്ള സ്ഥലം നേരത്തെ തന്നെ എഡുക്കേറ്റ് ടുഗദര്‍ അംഗീകരിച്ചതായിരുന്നുവെന്ന് എതിര്‍വാദമുയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കുന്നവെന്നും എന്നാല്‍ തങ്ങളുടെ ആശങ്ക അപ്പോള്‍ തന്നെ അറിയിച്ചിരുന്നെന്നും എ‍ഡുക്കേറ്റ് ടുഗദര്‍ റീജണല്‍ ഡവലപ്മെന്‍റ് ഓഫീസര്‍ Jarlath Munnelly വശദീകരിച്ചു. കൂടാതെ തങ്ങള്‍ ഇതാണ് ഏറ്റവും മകിച്ച സ്ഥലമെന്ന് അംഗീകരിക്കുകയോ എഴുതിനല്‍കുകയോ ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: