കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഏത് അന്താരാഷ്ട്ര ഏജന്‍സിയെ സമീപിച്ചാലും ശക്തമായി തന്നെ നേരിടുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ വിഷയത്തില്‍ പാകിസ്ഥാന്‍ ഇനി എവിടെ പോയാലും അതിനെ ശക്തമായി തന്നെ നേരിടുമെന്ന് ഇന്ത്യ പ്രതികരിച്ചു. കാശ്മീര്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നായിരുന്നു അന്താരാഷ്ട്ര രക്ഷാ സമിതി പോലും പാകിസ്താന് നിര്‍ദേശം നല്‍കിയത്. യു.എന്നില്‍ ചൈന മാത്രമാണ് പാകിസ്താനെ പിന്തുണച്ചിരുന്നത്.

പാക് അതീന കാശ്മീര്‍ വിഷയത്തില്‍ മാത്രമേ ഇനി പാകിസ്താനുമായി ചര്‍ച്ച ഉള്ളു എന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. കാരണം ഇന്ത്യ ഭരണഘടനാപരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ടെറിടെറിയില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യയുടെ നിലപട്. അന്താരഷ്ട്ര തലത്തിലും ഇതിനു സ്വീകാര്യത ലഭിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇന്ത്യ വിരുദ്ധ കലാപങ്ങള്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുകയാണ്.

പുറം രാജ്യങ്ങളില്‍ ഉള്ള പാകിസ്താനികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്ത്യയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏത് വിധേനെയും അന്താരാഷ്ട്ര ശ്രദ്ധ കാശ്മീര്‍ വിഷയത്തില്‍ നേടിയെടുക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. കാശ്മീര്‍ വിഷയത്തില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന പാകിസ്താന്‍ തീരുമാനത്തെ അതേ രീതിയില്‍ തന്നെ നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. ഓരോ രാജ്യത്തിനും അവര്‍ക്ക് ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ അര്‍ഹതയുണ്ട്. ഇന്ത്യക്കും വ്യത്യസ്ത സമീപനങ്ങളുണ്ടെന്നും അതിനെ നേരിടുമെന്നും യുഎന്നിലം ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ധീന്‍ പ്രതികരിച്ചു.

വ്യത്യസ്ത മേഖലകളില്‍ പാകിസ്ഥാന്‍ കാശ്മീര്‍ വിഷയം ആഗ്രഹിക്കുന്നുവെങ്കില്‍, രാജ്യം അതിനെ ആ രംഗത്ത് വച്ച് തന്നെ നേരിടും. വിഷയം ഉന്നയിക്കാന്‍ അവര്‍ ഒരിക്കല്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും അക്ബറുദ്ധീര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. കുല്‍ഭൂഷന്‍ ജാദവ് കേസും കാശ്മീര്‍ വിഷയവും യുഎന്‍ രക്ഷാ സമിയില്‍ ഉന്നയിച്ചതിനെയും പരാമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.യുഎന്‍ രക്ഷാ സമിതിയില്‍ പാക് വാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാതിരുന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് കാശ്മീര്‍ പ്രശ്നം ഉന്നയിച്ച് ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഇന്റര്‍നാഷണര്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിക്കുമെന്ന് പ്രതികരിച്ചത്. എല്ലാ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ഷാ ഖുറേഷി അവകാശപ്പെട്ടു. കാശ്മീരില്‍ ഇന്ത്യ വംശഹത്യ നടത്തുകയാണ് എന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത് എന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇന്‍ഫര്‍മേഷന്‍ സ്പെഷല്‍ അസിസ്റ്റന്റ് ഫിര്‍ദൂസ് ആഷിഖ് അവാന്‍ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായും പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അതിന്റെ ആണവായുധങ്ങളും ഫാഷിസ്റ്റുകളുടെ കയ്യിലാണെന്നും അത് പാകിസ്താനെതിരെ തിരിയുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: