കാശ്മീര്‍ ഭീകരാക്രമണത്തില്‍ 44 ജവാന്മാരുടെ വീരമൃത്യു; അതിര്‍ത്തി കടന്ന് സൈനിക നടപടിക്കൊരുങ്ങി ഇന്ത്യ

രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിലൊന്നിലൂടെ 44 ജവാന്മാരുടെ വീരമൃത്യുവിനു പകരം പാകിസ്ഥാനെതിരെ അതിര്‍ത്തി കടന്ന് സൈനിക നടപടിക്കൊരുങ്ങി ഇന്ത്യ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിയന്ത്രണ രേഖ മറികടന്നുള്ള ശക്തമായ സൈനിക നീക്കത്തിനാണ് സാധ്യത. ആക്രമണത്തിന്റെ പശ്ചത്താലത്തില്‍ ഇന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും. പുല്‍വായില്‍ 12 അംഗ എന്‍ഐഎ സംഘവും ഇന്ന് പരിശോധന നടത്തും.

നിലവില്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളും മറ്റും വിലയിരുത്തതിന് മന്ത്രിസഭാ സമിതി യോഗം നടക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷയിലാണ്. പ്രതിരോധ ആഭ്യന്തര വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദഷ്ടോവ് അജിത് ഡോവലും സൈനിക മേധാവികളും യോഗത്തില്‍ സംബന്ധിക്കുന്നുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിന്റെ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ ചാവേര്‍ ആക്രമണമാണ് നടത്തിയത്. മലയാളിയടക്കം 44 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 350 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ് വാഹനവ്യൂഹത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകന്‍ വിവി വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി.

തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും’.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക രംഗത്തുവന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായ ജെയ്ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാകിസ്താനെതിരേ വിമര്‍ശനം അഴിച്ചു വിട്ടത്. ‘സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്’, വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പില്‍ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി

Share this news

Leave a Reply

%d bloggers like this: