കാശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ; പ്രതിഷേധങ്ങള്‍ വലിയതോതിലെന്ന് വ്യാജ വാര്‍ത്ത പ്രചാരണമെന്ന് ആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍ : കാശ്മീരില്‍ അങ്ങിങ്ങായി ചെറിയ രീതിയിലുണ്ടായ കല്ലേറിനെ വന്‍ പ്രതിഷേധങ്ങളായി ചീത്രീകരിച്ച് ദേശീയ – അന്തര്‍ ദേശീയ മാധ്യമങ്ങള്‍. ഈദിനോട് അനുബന്ധിച്ച് ശ്രീനഗല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിരുന്നു. ഇതിനുശേഷം സംസ്ഥാനത്തു വന്‍ തോതില്‍ പ്രക്ഷോഭം നടന്നെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ജമ്മു കാശ്മീരില്‍ ജന ജീവിതം സാധാരണ നിലയില്‍ ആണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറിയ തോതിലുള്ള കല്ലേറ് മാത്രമാണ് നടന്നതെന്ന് പോലീസ് മേധാവികളും സ്ഥിരീകരിച്ചു. നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും വിദേശ മാധ്യമങ്ങളും കാശ്മീരില്‍ വലിയ പ്രതിഷേധം നടക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞത് ചെറിയ കല്ലേറുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും അതൊക്കെ അപ്പോള്‍ തന്നെ പോലീസ് ഇടപെട്ട് പരിഹരിച്ച് എന്നുമാണ്. ജമ്മു കാശ്മീര്‍ ശാന്തമാണെന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല എന്നും സ്റ്റേറ്റ് പോലീസ് ട്വീറ്റ് ചെയ്തു.

കാശ്മീര്‍ താഴ്വരയില്‍ വെടിവെപ്പ് ഉണ്ടായി എന്ന മട്ടിലുള്ള വ്യാജ പ്രചരണങ്ങളിലും വാര്‍ത്തകളിലും കൂടുങ്ങരുത് എന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കമുള്ള നേതാക്കള്‍ 400ല്‍ അധികം രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജമ്മു കാശ്മീരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നതിന്റെയും തദ്ദേശവാസികളോട് സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: