കാഴ്ചശക്തിയില്ലാത്ത 11കാരി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു കുടുക്കി

 

കാഴ്ചശക്തിയില്ലാത്ത 11 കാരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഉപദ്രവിച്ചയാളെ പെണ്‍കുട്ടി ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. ഗുഡ്ഗാവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ധരുഹേരയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഫെബ്രുവരി 21 ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഉപദ്രവിക്കപ്പെടുന്നത്. എന്നാല്‍ തന്നെ ഉപദ്രവിച്ചയാള്‍ ആരാണെന്നു മനസിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി നടന്ന സംഭവം പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ പൊലീസ് പരാതി നല്‍കി. എന്നാല്‍ പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നത് പൊലീസിനെയും കുഴക്കി.

മാതാപിതാക്കളാണ് പിന്നീട് പെണ്‍കുട്ടിയോട് പറഞ്ഞുകൊടുക്കുന്നത്, സമീപത്ത് താമസിക്കുന്നവരുടെ ശബ്ദം ശ്രദ്ധിക്കണമെന്നും ആ കൂട്ടത്തില്‍ ആരെങ്കിലുമാണോ ഉപദ്രവിച്ചതെന്ന് അവരുടെ ശബ്ദത്തിലൂടെ തിരിച്ചറിയാമെന്നും. ആ വഴിയിലൂടെയാണ് ഒടുവില്‍ പ്രതിയെ കുടുക്കുന്നതും. കഴിഞ്ഞ തിങ്കളാഴ്ച പീഡിപ്പിച്ച സനോജ് കുമാര്‍ എന്ന വ്യക്തി വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആ സമയത്ത് കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അമ്മയോട് പ്രതി സംസാരിച്ചു നിന്നത് പെണ്‍കുട്ടി ശ്രദ്ധിച്ചു. തന്നെ ഉപദ്രവിച്ചത് ഇതേ വ്യക്തി തന്നെയാണെന്ന് അയാളുടെ ശബ്ദത്തിലൂടെ പെണ്‍കുട്ടി മനസിലാക്കുകയും ഉടന്‍ തന്നെ അമ്മയോട് വിവരം പറയുകയും ചെയ്തു. പക്ഷേ, അപകടം മണത്ത സനോജ് കുമാര്‍ ഇവരുവരെയും ഭീഷണിപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ടു.

തുടര്‍ന്ന് ഈ വിവരവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. പ്രതിയെ കുറിച്ച് വിവരങ്ങള്‍ കിട്ടിയ പൊലീസ് വൈകാതെ തന്നെ സനോജ് കുമാറിനെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പോസ്‌കോ അടക്കമുള്ള കേസുകള്‍ പ്രതിക്കുമേല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും ധരുഹേരയിലെ ഒരു ഫാക്ടറിയില്‍ ജോലിക്കെത്തിയതാണ്. 20 ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്. സംഭവദിവസം മാതാപിതാക്കള്‍ ഒരു ബന്ധുവിനെ കാണാനായി പോയിരുന്നപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: