കാലാവസ്ഥ വ്യതിയാനം : അയര്‍ലണ്ടില്‍ പെട്രോള്‍ -ഡീസല്‍ കാറുകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയേക്കും

ഡബ്ലിന്‍ : ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി അയര്‍ലണ്ടില്‍ പെട്രോള്‍ -ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. 2030 ഓടെ ഇത് നടപ്പാക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഐറിഷ് നഗരങ്ങളില്‍ നിന്നും ഒഴിവാക്കി കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം കൊണ്ടുവരുന്ന നിയമവും അയര്‍ലന്‍ഡ് പാസ്സാക്കിയിരുന്നു.

2030 ആകുന്നതോടെ പൂര്‍ണമായും പ്രകൃതി സൗഹൃദ വാഹനങ്ങള്‍ മാത്രമായിരിക്കും ഐറിഷ് നിരത്തുകളില്‍ ഓടുക. യൂറോപ്പ്യന്‍ വന്‍കരയെ കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചതോടെ പരിസ്ഥിതി സൗഹൃദ രീതിയിലേക്ക് യൂറോപ്പ് മാറുന്നതിനു യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈ എടുത്തിരുന്നു.

ഇതിന്റെ ഭാഗമായി അംഗരാജ്യങ്ങളും ഈ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ദ്വീപ് രാജ്യമായ അയര്‍ലണ്ടില്‍ സമുദ്ര നിരപ്പ് ഉയരുന്നത് ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വന്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിച്ചേക്കും. രാജ്യത്തെ സമുദ്ര ഗവേഷകരും ഈ മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഫോസില്‍ ഇന്ധങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ട് വരുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ വന്‍തോതില്‍ ചെറുക്കന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: