കാലാവസ്ഥ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ വാഹങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നു

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ പരിസ്ഥിതി സൗഹൃദ വാഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും, കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞ് ഭവനങ്ങളും, ഫാമുകളും സംരക്ഷിക്കാനും തീരുമാനമായി.  ബുധനാഴ്ച കില്‍ഡയറില്‍ നടന്ന ക്യാബിനറ്റ് യോഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങളെപ്പറ്റി പരിസ്ഥിതി മന്ത്രി ടെന്നീസ് നോര്‍ട്ടന്‍ പ്രതിപാദിക്കുകയും ഇത് തടയാനുള്ള ദേശീയ പരിഹാരപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് പ്രാദേശിക വികസന ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശമുണ്ട്. ‘ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം’ എന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ സൂചിപ്പിച്ചു.

വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 120 ല്‍ നിന്ന് 110 കിലോമീറ്റര്‍ വരെ കുറയ്ക്കാനും ഡബ്ലിന്‍ കൗണ്ടിയിലെ ബള്‍ബ്രിഗണ്‍ വരെ ഡാര്‍ട്ട് സര്‍വീസ് വിപുലീകരിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ കാലാവസ്ഥാ പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഡബ്ലിന്‍ ബൈക്കിനെ മാതൃകയാക്കി പുതിയ ഇലക്ട്രിക് കാര്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് മന്ത്രി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളില്‍ ഒന്ന്. ഡബ്ലിനിലും കോര്‍ക്കിലും 100 ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കും.

SEAI ഊര്‍ജ്ജ കാര്യക്ഷമത പ്രോഗ്രാമുകള്‍ പരിപാലിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും, സാമൂഹിക ഭവനങ്ങളിലെ പ്രാദേശിക അതോറിറ്റി ഊര്‍ജ്ജ പരിഷ്‌കരണ പരിപാടിയുടെ വിപുലീകരണം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്‌ത്രോതസ്സ് നടപ്പാക്കുന്നതിന് ധനസഹായം, പൊതു ഗതാഗതത്തിനും സൈക്ലിംഗ് പശ്ചാത്തല സൗകര്യങ്ങള്‍ക്കും ധനസഹായം, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍, 2030 മുതലുള്ള എല്ലാ പുതിയ കാറുകളും വാനുകളും പുറം തള്ളല്‍ ഉണ്ടാകാത്തതെന്ന് ഉറപ്പ് വരുത്തുക, ഗതാഗത മേഖലയിലെ നിലവിലുള്ള ഉല്‍പാദന അടിസ്ഥാനത്തിലുള്ള ടാക്‌സേഷന്‍ ഘടന കൂടുതല്‍ പരിഷ്‌കരിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: