കാറ്റിലോണിയന്‍ സ്വാതന്ത്യം: അറ്റകൈപ്രയോഗം നടത്തി സ്പാനിഷ് പ്രധാനമന്ത്രി

 

ബാസിലോന: കാറ്റിലോണിയയുടെ സ്വതന്ത്ര പദവി റദ്ദാക്കപ്പെട്ടതായി സ്പാനിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനയുടെ 155-ആം അനുച്ഛേദം പ്രവര്‍ത്തികമാക്കുന്നതായി മന്ത്രി മറിയാനോ രജോയ് വ്യക്തമാക്കി. 155-ആം വകുപ്പ് അനുസരിച്ച് കാറ്റിലോണിയയുടെ സ്വതന്ത്ര പദവി എടുത്തു കളയാന്‍ പ്രധാനമന്ത്രിക്ക് അധികാരം ഉണ്ട്.

സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിച്ച കാറ്റിലോണിയ ഹിതപരിശോധനയില്‍ വിജയിച്ചിരുന്നു. 90 ശതമാനം വോട്ടര്‍മാരും കാറ്റിലോണിയ സ്വാതന്ത്രമാകുന്നതിനോട് യോജിച്ചു. കാറ്റിലോണിയന്‍ നേതാവ് കാള്‍സ് പ്യുടിമോന്‍ഡ് സ്വതന്ത്രരാജ്യ പ്രഖ്യാപനവും നടത്തി. ഈ നടപടിയെ തടയുന്നതിനാണ് 155-ആം വകുപ്പ് പ്രയോഗിച്ചിരിക്കുന്നത്.

സ്പെയിനിന്റെ വടക്ക് കിഴക്കന്‍ മേഖലയാണ് കാറ്റിലോണിയ. സമ്പല്‍ സമൃദ്ധമായ ഈ പ്രദേശം സ്പെയിനിന്റെ സാമ്പത്തിക രംഗം വിശാലമാക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രദേശത്തിന് തനതായ ഭാഷയും സംസ്‌കാര പാരമ്പര്യവും ഉണ്ട്.

സ്പെയിനിന്റെ അധികാര പരിധിയില്‍ ഉള്ളതിനാല്‍ കാറ്റിലോണിയക്ക് സ്വന്തം ഭാഷ പോലും നഷ്ടപ്പെടുന്നതായി കാറ്റിലോണിയക്കാര്‍ ആരോപിക്കുന്നു. ഈ ഭാഷക്ക് പ്രചാരം ലഭിക്കാന്‍ മാഡ്രിഡ് കോടതി വഴി കാറ്റിലോണിയ ശ്രമിച്ചിരുന്നു. സ്പെയിനില്‍ നിന്നും വ്യത്യസ്തമായ സംസ്‌കാര തനിമ നിലനിര്‍ത്തുന്നതിനായി സ്വതന്ത്ര പദവി വേണമെന്നാണ് ഇവരുടെ ആവശ്യം. സ്പാനിഷ് ഗവണ്മെന്റിന്റെ അവഗണ നേരിടുന്നതായും കാറ്റിലോണിയക്കാര്‍ പറയുന്നു. ബാസിലോന തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യമായി പ്രഖ്യാപനവും നടത്തി. പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തരമായി ഇടപെണമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യപ്പെട്ടു.

സ്പെയിനില്‍ ഉണ്ടാകുന്ന ഏതൊരു അനിശ്ചിതത്വവും യൂറോപ്യന്‍ യുണിയനെയും പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് സ്പെയിനിലെ ഇറക്കുമതി കയറ്റുമതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ യൂറോയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും ആശങ്കകളുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: