കാറുകളില്‍ എമര്‍ജന്‍സി പാക്ക് നിര്‍ബന്ധമാക്കാന്‍ ആലോചന…. ചട്ടം പാലിച്ചില്ലെങ്കില്‍ വിവിധ നടപടികളും ആലോചനയില്‍

ഡബ്ലിന്‍:  അടിയന്ത സാഹചര്യമുണ്ടായാല്‍ അവ പരിഹരിക്കരിക്കുന്നതിന് വേണ്ട ഉപകരമങ്ങള്‍ ഇല്ലാതെ കാര്‍ ഓടിച്ചാല്‍ അത് കുറ്റകരമാക്കാന്‍ ആലോചന.

ഗാര്‍ഡ കമ്മീഷണര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചതായി വിവരാവകാശ രേഖ പറയുന്നു. വര്‍ക്കിങ് ടോര്‍ച്ച്, ബ്രേക്ക് ഡൗണ്‍ ട്രയാങ്കിള്‍, രാത്രിയും മറ്റും കാണുന്നതിനുള്ള മേലങ്കി, ഫസ്റ്റ് എയ്ഡ് കിറ്റ്, തീ അണക്കുന്നതിനുള്ള അഗ്നി ശമനി എന്നിവ കാറിലില്ലെങ്കില്‍ കടുത്തനടപടികള്‍ വേണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. സ്വകാര്യ കാറുകളിള്‍ ഇത്തരത്തിലുള്ള എമര്‍ജന്‍സി പാക്ക് ഏര്‍പ്പെടുത്താന്‍ ഈ വര്‍ഷം ആദ്യം തന്നെ റേഡ് സേഫ്റ്റി അതോറിറ്റി പൊതു ജനാഭിപ്രായം തേടിയിരുന്നു.

ഫ്രാന‍്സിലാണ് സമാനമായ നടപടി കൈകൊണ്ടിട്ടുള്ളത്. എമര്‍ജന്‍സി പാക്കിന് 40-50 യൂറോ ആയിരിക്കും ചെലവ് വരിക. ഇതില്‍ പറയുന്ന ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ പിഴ ഉടനടി  ചുമത്താനും അധികാരം ചോദിക്കുന്നുണ്ട് ഗാര്‍ഡ.  പെനാല്‍റ്റി പോയന്‍റ് ഏര്‍പ്പെടുത്തുന്നതും പരിശോധിക്കണമെന്ന് ആവശ്യമുണ്ട്. ഇത് പിന്നീട് പരിഗണിക്കാമെന്നാണ് പറയുന്നത്. വഴിയരികില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് ഒരു പരിധി വരെ തടയിടാനോ അവയുടെ ആഘാതം കുറയ്ക്കാനോ പുതിയ രീതി നടപ്പാക്കുന്നത് ഉപകരിക്കുമെന്നാണ് ഗാര്‍ഡയുടെ പ്രതീക്ഷ.  പ്രത്യേകിച്ചും കുറ‍ഞ്ഞ പ്രകാശം മാത്രം മാത്രം ലഭ്യമാകുന്ന ഗ്രാമമേഖലകളില്‍.

നീതിന്യായവകുപ്പ് ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് വ്യവസ്ഥകള്‍ എന്തായിരിക്കണമെന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: