കാര്‍ തല്ലി തകര്‍ത്തു…അഭിപ്രായ സ്വാതന്ത്യത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം അഭിപ്രായ സ്വാതന്ത്യത്തിന് നേരേയുളള കടന്നുകയറ്റമാണെന്ന് രാഹുല്‍ ഈശ്വര്‍ .ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു വിശദീകരണം.

ബീഫ് ഫെസ്റ്റിവലിനെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിന്നെ ആക്രമിക്കും , കാര്‍ അടിച്ചു തകര്‍ക്കും .ആക്രമിച്ച സാമൂഹിക വിരുദ്ധ തീവ്ര സ്വഭാവക്കരോട് ഒന്നേ പറയാനുള്ളൂ. എനിക്ക് എന്റെ അഭിപ്രായം മാറ്റാന്‍ മനസില്ല. ഇതല്ലേ സാംസ്‌കാരിക ഫാസിസം .ഇതല്ലേ ഗുണ്ടായിസം, ഇതല്ലേ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റം. രാഹുല്‍ ചോദിക്കുന്നു. ഗാന്ധിജി പശു വധത്തിനു എതിരായിരുന്നു.നിങ്ങള്‍ ഗാന്ധിജിയെ കല്ലെറിയുമോയെന്നും രാഹുലല്‍ ചോദിക്കുന്നു.

പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി.ബീഫ് വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഈശ്വറിനെ തടഞ്ഞത്. സൈബര്‍ കുറ്റകൃതം എന്ന വിഷയത്തില്‍ കഌസ് എടുത്തതിന് ശേഷം പുറത്തിറങ്ങിയ തന്നെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടഞ്ഞതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിലാണ് ആക്രമണമെന്നും സൂചനയുണ്ട്.

Share this news

Leave a Reply

%d bloggers like this: