കാര്‍ബണ്‍ ഡയോക്സൈഡ് കിട്ടാനില്ല; യൂറോപ്പ് കടുത്ത ബിയര്‍ ക്ഷാമത്തിലേക്ക്

ആവശ്യത്തിന് ബിയര്‍ ലഭ്യമാക്കാന്‍ കഴിയാതെ ബാറുകളും, റെസ്റ്റൊറന്റുകളും ബുദ്ധിമുട്ടുന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ യൂറോപ്പ് ബിയര്‍ ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ ലഭ്യത കുറഞ്ഞതാണ് ഈ പ്രശ്നത്തിന് കാരണം. ബിയറില്‍ നുരയും പതയും നിറയ്ക്കാന്‍ ഈ വാതകം ഏറെ ആവശ്യമാണ്. കാര്‍ബണ്‍ ഡയോക്സൈഡ് ക്ഷാമം മൂലം അയര്‍ലന്റിലെ നൂറുകണക്കിന് ബിയര്‍ ഉത്പാദകര്‍ അടുത്ത ആഴ്ച മുതല്‍ കമ്പനികള്‍ പൂട്ടി ജീവനക്കാരെ പിരിച്ചു വിടേണ്ട അവസ്ഥയിലാണ്.

യൂറോപ്പില്‍ ലോകകപ്പ് ആഘോഷം നടക്കുമ്പോള്‍ ബിയര്‍ ഏറെ പ്രധാനമാണ്. മഗ്ഗില്‍ നിറച്ചുവെച്ച ബിയറില്ലാതെ ആഘോഷം പൂര്‍ത്തിയാകാത്ത യൂറോപ്യന്‍മാര്‍ക്ക് ഈ ക്ഷാമം വലിയ തിരിച്ചടിയാകും. നിരവധി നിര്‍മ്മാണ കേന്ദ്രങ്ങള്‍ വിവിധ കാരണങ്ങളാല്‍ അടച്ചതാണ് കാര്‍ബണ്‍ഡയോക്സൈഡിന്റെ ലഭ്യത കുറച്ചതെന്ന് ബ്രിട്ടീഷ് സോഫ്റ്റ് ഡ്രിങ്ക്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഗാവിന്‍ പാര്‍ട്ടിംഗ്ടണ്‍ വ്യക്തമാക്കി.

കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ ഈ സീസണില്‍ മെയിന്റനന്‍സിനായി അടയ്ക്കുന്നത് പതിവാണെങ്കിലും ഇക്കുറി പ്രശ്നം കുറച്ച് കടുപ്പമേറിയതാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പ് നടക്കുന്നത് തലവേദന ഇരട്ടിയാക്കും. ബിയറിനെ മാത്രമല്ല കാര്‍ബണ്‍ ഡയോക്സൈഡ് ക്ഷാമം ബാധിക്കുക. മാംസ ഉത്പാദകരെയും ഈ പ്രശ്നം ബാധിക്കും. നിര്‍മ്മിക്കുന്ന ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: