കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; സര്‍ക്കാര്‍ ആവശ്യം ലളിതകലാ അക്കാദമി തള്ളി…

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. ജൂറിയുടം തീരുമാനം അന്തിമമാണെന്നും അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പുരസ്‌കാരം പുനഃപരിശോധിത്തണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് അക്കാദമിയുടെ പുതിയ തീരുമാനം.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ കെ കെ സുഭാഷ് ആണ് വരച്ചത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണമെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ എകെ ബാലന്‍ നിര്‍ദ്ദേശിച്ചത്.

കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിര്‍വാഹക സമിതിയും രംഗത്തെത്തിയിരുന്നു. കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നാണ് സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. മന്ത്രി എ കെ ബാലന്റെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്നും സമിതി വിലയിരുത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കേണ്ട കാര്യമില്ല എന്നാണ് തീരുമാനം.

Share this news

Leave a Reply

%d bloggers like this: