കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

വാഷിങ്ടണ്‍: മുന്‍ കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലക്കി നല്‍കുകയും ഗര്‍ഭം അലസുകയും ചെയ്ത കേസില്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്. സികന്ദര്‍ ഇമ്രാന്‍ എന്നയാള്‍ക്കാണ് യു.എസ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ വാഷിങ്ടണിലെ മെഡ്സ്റ്റാര്‍ ജോര്‍ജ് ടൗണ്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു. സികന്ദറിന്റെ മുന്‍ കാമുകി ബ്രൂക് ഫിസ്‌ക് ശിക്ഷ ഇളവ് ചെയ്ത് നല്‍കാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂണിലാണ് സികന്ദര്‍ ഇമ്രാനെതിരെ നിയമവിരുദ്ധ ഗര്‍ഭഛിദ്രത്തിനും തുടര്‍ന്ന് ഗര്‍ഭം അലസിയതിനും കേസെടുത്തത്. ഇമ്രാനും ഫിസ്‌കും മൂന്ന് വര്‍ഷമായി ന്യൂയോര്‍ക്കിലാണ് താമസിച്ചിരുന്നത്. ഈ സമയം ഇമ്രാന്‍ പുതിയ ജോലിക്കായി വാഷിങ്ടണിലേക്ക് പോയി. തുടര്‍ന്നാണ് ഫിസ്‌ക് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇയാള്‍ക്ക് കുഞ്ഞിനെ വേണ്ടെന്നും ഗര്‍ഭഛിദ്രത്തിന് അനുനയിപ്പിക്കുകയും ചെയ്തതായി ഫിസ്‌ക് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ മേയില്‍ ഫിസ്‌ക് ഇമ്രാന്റെ അടുത്ത് ചെല്ലുകയും കുഞ്ഞിന്റെ വളര്‍ച്ചയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതി അറിയാതെ ചായയില്‍ ഗുളിക നല്‍കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം അസ്വാസ്ത്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. ഈ സമയം ഫിസ്‌ക് 17 ആഴ്ച ഗര്‍ഭിണിയായിരുന്നു.

മുന്‍ കാമുകനെതിരെ വലിയ ശിക്ഷയൊന്നും ചുമത്തരുതെന്ന് ഫിസ്‌ക് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇമ്രാന്റെ 20 വര്‍ഷത്തെ ശിക്ഷ ജഡ്ജി മൂന്നു വര്‍ഷമാക്കി കുറക്കുകയായിരുന്നു. ഭ്രൂണഹത്യ യു.എസില്‍ 40 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


ഡികെ

Share this news

Leave a Reply

%d bloggers like this: