കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്സ് ചിക്കാഗോയില്‍ അറസ്റ്റില്‍

ചിക്കാഗോ: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത മലയാളി നഴ്സ് ചിക്കാഗോയില്‍ അറസ്റ്റിലായി. തിരുവല്ല കീഴ്വായ്പൂര്‍ സ്വദേശിനി ടീന ജോണ്‍സിനെ (31)യാണ് ഫെഡറല്‍ പോലീസ് അറസ്റ്റു ചെയ്തത്. കൊലക്കുറ്റം ചുമത്തിയ ടീനയെ ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി ജയിലിലടച്ചിരിക്കുകയാണ്.  കൊലക്കുറ്റത്തിന് പുറമെ, വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനാണ് ടീനാ ജോണ്‍സ് അറസ്റ്റിലായത്.

ഈമാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് 10,000 ഡോളര്‍ നല്‍കി ഒരു സ്ത്രീയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു ഈ സംഭവം മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ നിരീക്ഷിച്ചുവരുകയായിരുന്നു. കേസ് വിചാരണക്കായി മെയ് 15 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും ഒടുക്കേണ്ടി വരും. ഇതിനുപുറമേ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഇരയുമായി യാതൊരുവിധത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടീനയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന് തടസം നിന്ന കാമുകന്റെ ഭാര്യയെ കൊല്ലാനായിരുന്നു പദ്ധതി.

ഇതിനായി ഇന്റര്‍നെറ്റിലൂടെ ഗുണ്ടകളെ ഏര്‍പ്പാടാക്കാനാണ് ശ്രമിച്ചത്. ജനുവരിയിലായിരുന്നു ഇതിനുള്ള നീക്കം നടന്നത്. എന്നാല്‍ ചാനലൊരുക്കിയ കെണിയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. ഇന്റര്‍നെറ്റിലെ അക്രമവാസനകള്‍ കണ്ടെത്താനായിരുന്നു ചാനലിന്റെ ശ്രമം. ഇവര്‍ തെളിവ് സഹിതം വാര്‍ത്ത പുറത്തുവിട്ടു. ഇതോടെ മലയാളി കുടുങ്ങി. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ഷിക്കാഗോയില്‍ വെച്ച് നടന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: