കാന്‍സര്‍ രോഗം നൂറുശതമാനവും സുഖപ്പെടുത്താമെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ കമ്പനി

കാന്‍സര്‍ ചികിത്സയും രോഗ വിമുക്തിയും പരിപൂര്‍ണമായി വിജയിപ്പിക്കുന്നതിനുവേണ്ടി ആഗോള തലത്തില്‍ വൈദ്യശാസ്ത്രം പോരാട്ടം നടത്തുന്നതിനിടയില്‍ കാന്‍സറിനെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിയുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെട്ട് ഇസ്രായേലി ബയോടെക് കമ്പനി. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് നിരവധി കമ്പനികള്‍ വ്യത്യസ്തങ്ങളായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും നൂറുശതമാനം വിജയത്തിലെത്തിയിട്ടില്ല. ഇതിനിടയിലാണ് മാരക രോഗത്തിനെതിരെയുള്ള ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നും 2020 ഓടെ കാന്‍സര്‍ പൂര്‍ണമായും തുടച്ചുമാറ്റാന്‍ കഴിയുമെന്നും അവകാശപ്പെട്ട് ഇസ്രായേല്‍ മരുന്നു നിര്‍മാണ കമ്പനിയായ ആക്സിലറേറ്റഡ് എവലൂഷന്‍ ബയോ ടെക്നോളജീസ് ലിമിറ്റഡ് രംഗത്തുവന്നിട്ടുള്ളത്. 2020 ഓടെ മരുന്ന് വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

2000 ത്തിലാണ് ആക്‌സിലറേറ്റര്‍ എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡ് സ്ഥാപിതമായത്. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കമ്പനി ചെയര്‍മാന്‍ അരിഡോര്‍ ആണ് പുതിയ മരുന്ന് കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഈ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ തീരെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ന് ലഭ്യമായിട്ടുള്ള ചികിത്സാ രീതികളെക്കാള്‍ ചിലവ് കുറഞ്ഞ മരുന്നാണ് പുറത്തിറക്കുന്നതെന്നും അരിഡോര്‍ അവകാശപ്പെടുന്നു.

മറ്റ് മരുന്നുകള്‍ കാന്‍സര്‍ കോശത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്ന കോശങ്ങളുടെ റിസപ്റ്ററുകളില്‍ മൂന്ന് ദിശകളില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി സി.ഇ.ഒ ഇലാന്‍ മൊറാട് പറയുന്നു. മരുന്ന് ഈ വര്‍ഷം മനുഷ്യനില്‍ പരീക്ഷിക്കും. ഇതിനു ശേഷം 2020-ല്‍ ഇതി വിപണിയില്‍ ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് പ്രതിവര്‍ഷം 18.1 ദശലക്ഷം പേരില്‍ കാന്‍സര്‍ രോഗബാധയുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇസ്രായേല്‍ കമ്പനിയുടെ അവകാശവാദം ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Share this news

Leave a Reply

%d bloggers like this: