കാന്‍സര്‍ ചികിത്സയില്‍ പുതിയ പ്രതീക്ഷ….മനുഷ്യനില്‍ പരീക്ഷിക്കുന്നു

മെല്‍ബണ്‍: കാന്‍സര്‍ ചികിത്സയില്‍ പുതിയ പ്രതീക്ഷയായി സിഡ്നിയ ബയോ കെമിസ്റ്റ് ഫിലിപ് ഹോഗ്. പുതിയ കണ്ടെത്തല്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഫിലിപ്. പത്ത് വര്‍ഷം മുമ്പ് ഗവേഷണങ്ങള്‍ തുടങ്ങുമ്പോള്‍ രക്തം കട്ടപിടിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടീനുകളുടെ കാര്യത്തില്‍ അവഗാഹമുള്ള ആളായിരുന്നു ഫിലിപ്. കൂടാതെ ഗവേഷണ മേഖല ഹൃദയുമായി ബന്ധപ്പെട്ടുമായിരുന്നു. അടുത്ത ആഴ്ച്ച ട്രാന്‍സലേഷണല്‍ കാന്‍സര്‍ റിസര്‍ച്ച് ഫോര്‍ സിഡ്നി കാറ്റലിസ്റ്റിന്‍റെയും എന്‍എച്ച്എംആര്‍സി ക്ലിനിക്കല്‍ ക്രയല്‍ സെന്‍ററിന്‍റെയും ചെയര്‍മാനായി നിയമതിനാവുകയാണ്.

പത്ത് വര്‍ഷത്തെ ഗവേഷണ ഫലമായി കണ്ടെത്തിയ പ്രോട്ടീനുകളിലെ മാറ്റം 22 കാന്‍സര്‍ രോഗികളില്‍ പരീക്ഷിക്കുകയാണ്. സിഡ്നിയിലെയും മെല്‍ബണിലേയും രോഗികളാണ് പരീക്ഷണം നടക്കുക. കാന്‍സര്‍ കോശങ്ങളിലെ ഊര്‍ജ്ജ ഉത്പാദനം തടയുന്നതാണ് പുതിയ കണ്ടെത്തല്‍ . ഇതോടെ കോശം വിഭജിച്ച് പെരുന്നത് ഇല്ലാതാവുകയും കോശങ്ങള്‍ മരിച്ച് വീഴുകയും ചെയ്യും. കാന്‍സര്‍ സെല്ലുകളെ മാത്രമേ പരിഷ്കരിച്ച പ്രൊട്ടീന്‍ ആക്രമിക്കൂ എന്നതും പ്രത്യേകതയാണ്. ഇതോടെ പാര്‍ശ്വഫലങ്ങളും കുറയുമെന്നാണ് കരുതുന്നത്. മാത്രമല്ല ആഴ്സനിക് പോലുള്ള മാരക വിഷങ്ങള്‍ ശരീരത്തിലെത്തിയാല്‍ ചികിത്സയ്ക്കും പ്രോട്ടീന്‍ സഹായകരമാണ്. കണ്ടുപിടിത്തം മുന്‍കൂട്ടി തയ്യാറാക്കിയത് ഗവേഷണ പ്രകാരമായിരുന്നില്ല അവിചാരിതമായിട്ടാണ്. സാന്ദര്‍ഭിഗകമായി വീണ് പോവുകയായിരുന്നു. എല്ലായിപ്പോഴും കിട്ടുന്നതല്ല ഇത്തരം അവസരമെന്നും അത് കൊണ്ട് തന്നെ ആവേശത്തിലായിരുന്നെന്നും ഫിലിപ് പരയുന്നു. മൂന്ന് വര്‍ഷം പഠനം നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.

ആദ്യ ശ്രദ്ധേയമായ നിരീക്ഷണം ഉണ്ടായത് 1990ലാണ്. പ്രോട്ടീനുകളില്‍ പുതിയ രാസപരിഷ്കരണം കണ്ടെത്തുകയായിരുന്നു.ഇതോടെ പ്രൊട്ടീനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ സഹായകരമായ കണ്ടെത്തലായി അത് മാറി. എവിടെ എപ്പോള്‍ പ്രൊട്ടീന്‍ പ്രവര്‍ത്തിക്കുന്നു എന്നതും പഠിക്കാനായി . ബാക്ടീരിയ വൈറസ് തുടങ്ങിയവയില്‍ പഠനം നടത്തിയതോടെ എല്ലാ ജീവികളിലും രാസപരമായി പരിഷ്കരണം നടക്കുന്നതായി വ്യക്തമായി.

2000ല്‍ അദ്ദേഹം പ്രൊട്ടീനുകളില്‍ നടത്തിയരാസപരിഷ്കരണ പ്രക്രിയ കോശങ്ങളിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തെ ബാധിക്കുന്നതായി മനസിലായി. 70-80 വര്‍ഷം മുമ്പ് തന്നെ കാന്‍സര്‍ കോശങ്ങള്‍ പഞ്ചസാരയെ വ്യത്യസ്തമായ തരത്തിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഈമേഖലയിലേക്ക് ഗവേഷണത്തിന്‍റെ ഗതി തിരഞ്ഞതോടെ പുതിയ മരുന്നിനുള്ള സാധ്യത തെളിയുകയായിരുന്നു. പ്രവര്‍ത്തനം നടത്താത്ത കാന്‍സര്‍ സെല്ലില്‍ പരീക്ഷിച്ച് പ്രവര്ത്തനം വിജയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജീവികളില്‍ ഇതിന്‍റെ പ്രവര്‍ത്തനം വിജയമാണോ എന്ന് അറിയേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: