കാന്‍സര്‍ കോശങ്ങളെ ഈ മരുന്നുകൊണ്ട് അലിയിച്ചു കളയാനാകും

കാന്‍സര്‍ കോശങ്ങളെ അലിയിച്ചുകളയുന്ന മരുന്നിന് ഉപയോഗാനുമതി ലഭിച്ചു. മറ്റു ചികിത്സകളൊന്നും ഫലിക്കാത്ത പ്രത്യേകതരം രക്താര്‍ബുദത്തിനുള്ള മരുന്നാണ് അനുമതി കിട്ടിയതോടെ രോഗികളിലേക്കെത്തുന്നത്. കീമോതെറാപ്പി പോലുള്ള ചികിത്സകളോട് പ്രതികരിക്കാത്ത അര്‍ബുദമായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ ബാധിച്ചവരിലാണ് മരുന്ന് ഫലം ചെയ്യുക. ഓസ്ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിന്സ്ട്രേഷനാണ് വെനെറ്റോക്ലാക്സ് എന്ന മരുന്നിന് അംഗികാരം നല്‍കിയത്.

ബിസിഎല്‍2 എന്നു പേരുള്ള പ്രോട്ടീനാണ് അര്‍ബുദ കോശങ്ങളെ അതിജീവനത്തിന് സഹായിക്കുന്നത്. ഈ പ്രോട്ടീനിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് വെനെറ്റോക്ലാക്സ് ചെയ്യുക. മുപ്പതുവര്‍ഷത്തിലധികമായി ഈ പ്രോട്ടീനിന്റെ പ്രവര്‍ത്തനം തടയാനുള്ള വഴി കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുകയായിരുന്നു.

‘ബിസിഎല്‍2 തന്മാത്ര മറ്റു പല കാന്‍സറുകളിലും പ്രധാനകാരണങ്ങളിലൊന്നായി കാണാറുണ്ട്. പ്രത്യേകിച്ച് രക്താര്‍ബുദത്തിന്’ മരുന്ന് വികസിപ്പിച്ചെടുത്തവരില്‍ ഒരാളായ പ്രൊഫസര്‍ ഡേവിഡ് ഹുവാങ് പറഞ്ഞു. 70ഓളം രോഗികള്‍ 2011 മുതല്‍ മരുന്നുപയോഗിച്ചു. 80 ശതമാനത്തോളം ആളുകളിലും മരുന്ന് പ്രതിഫലനമുണ്ടാക്കി. ഏകദേശം 20 ശതമാനത്തോളം ആളുകള്‍ രോഗവിമുക്തരായി.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: