കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷിക്കുന്നു. കാന്‍ബറ സെന്റ്.അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഇടവക ദിനാചരണവും ഒരുക്ക ധ്യാനവും നടക്കും.

സെപ്റ്റംബര്‍ 20 ബുധനാഴ്ച വൈകുന്നേരം ആറിന് ഓകോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ തിരുന്നാള്‍ കൊടിയേറ്റും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുര്‍ബാനയും, വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. ഫാ.തോമസ് ആലുക്ക മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന വി.കുര്‍ബാനയില്‍ ഫാ.ബൈജു തൂങ്ങുപാലക്കല്‍, ഫാ. ജിസ് കുന്നുംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 21 മുതല്‍ 29 വരെ തീയതികളില്‍ ദിവസവും വൈകുന്നേരം 5.30 മുതല്‍ കൊന്ത നമസ്‌കാരം, തുടര്‍ന്ന് വി. കുര്‍ബാന നൊവേന എന്നിവ നടക്കും. 21 നു (വ്യാഴം) ഫാ. സിജോ തെക്കേകുന്നേല്‍, 22 നു (വെള്ളി) ഫാ. ലിയോണ്‍സ് മൂശാരിപറമ്പില്‍, 24 നു (ഞായര്‍) ഫാ. മാത്യു കുന്നപ്പിളില്‍, 25 നു (തിങ്കള്‍) ഫാ. ജോര്‍ജ് മങ്കുഴിക്കരി, 26 നു (ചൊവ്വ) ഫാ. സിജോ എടക്കുടിയില്‍, 27 നു (ബുധന്‍) ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട്, 28 നു (വ്യാഴം) ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്, 29 നു (വെള്ളി) ഫാ ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും. 26(വ്യാഴം), 27 (വെള്ളി) ദിവസങ്ങളില്‍ തിരുന്നാളിന് ഒരുക്കമായി നവീകരണ ധ്യാനം നടക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ (മാര്‍ ഇവാനിയോസ് കോളേജ്, തിരുവനതപുരം) ധ്യാനത്തിന് നേതൃത്വം നല്‍കും.ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ 10 .30 വരെയാണ് ധ്യാനം നടക്കുക.

30 നു ശനിയാഴ്ച ഇടവക ദിനാഘോഷം നടക്കും. രാവിലെ എട്ടിന് പിയേഴ്‌സ് മെല്‍റോസ് ഹൈസ്‌കൂള്‍ ഹാളില്‍ വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കായിക മത്സരങ്ങള്‍, സമ്മാന വിതരണം. വൈകുന്നേരം ആറ് മുതല്‍ ഇടവകയിലെ വാര്‍ഡ് കൂട്ടായ്മകളും സംഘടനകളും അവതരിപ്പിക്കുന്ന കലാവിരുന്ന്, തുടര്‍ന്ന് സ്‌നേഹവിരുന്ന്. പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് (ഞായര്‍ ) ഉച്ചകഴിഞ്ഞു മൂന്നിന് ഓ കോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ ആഘോഷമായ തിരുന്നാള്‍ റാസ നടക്കും. മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന റാസയില്‍ ഫാ.ആന്റ്റോ ചിരിയങ്കണ്ടത്തില്‍, ഫാ.ജോണി പാട്ടുമാക്കില്‍, ഫാ.അസിന്‍ തൈപ്പറമ്പില്‍, ഫാ.പ്രവീണ്‍ അരഞ്ഞാണിഓലിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം. കാന്‍ബറ അതി രൂപത ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ് സമാപന ആശീര്‍വാദം നല്‍കും.

ആന്റണി മാത്യു പന്തപ്പള്ളില്‍, ജോര്‍ജ്കുട്ടി ചെറിയാന്‍, ഗ്ലോറിയ ബിന്ടു, ഗ്രേസ് മരിയ ബിന്ടു, ജെര്‍വിന്‍ പോള്‍, ജോബിന്‍ കാരക്കാട്ടു ജോണ്‍, ജോയി വര്‍ക്കി വാത്തോലില്‍, ജസ്റ്റിന്‍ ചാക്കോ, ലിസ്സന്‍ വര്‍ഗീസ് ഒലക്കേങ്ങള്‍, മനു അലക്‌സ്, സജി പീറ്റര്‍, സനോജ് തോമസ്, ടോം വര്‍ക്കി, വിന്‍സെന്റ് കിഴക്കനടിയില്‍ ലൂക്കോസ്, എന്നിവരാണ് ഇത്തവണത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ.മാത്യു കുന്നപ്പിള്ളില്‍, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, ബിജു പി.മാത്യു, ടോമി സ്റ്റീഫന്‍, കണ്‍വീനെര്‍മാരായ സോജി അബ്രാഹം, വിന്‍സെന്റ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുന്നാളിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അടിമവയ്ക്കുന്നതിനും കഴുന്ന് (അമ്പ്), മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ (ഫോണ്‍:0478059616 ) ലഭിക്കും

 

വാര്‍ത്ത:ജോമി പുലവേലില്‍

 

Share this news

Leave a Reply

%d bloggers like this: