കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ ലുക്കേമിയ ഫൗണ്ടേഷന്റെ വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി സാമൂഹിക സേവനരംഗത്തു മാതൃകയായി.

സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് നല്‍കുകയാണ് പദ്ധതി. കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് ഓസ്‌ട്രേലിയന്‍ യുവജനങ്ങള്‍ക്ക് ആകെ മാതൃക ആയത്. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്ന വേള്‍ഡ് ഗ്രേറ്റസ്‌റ് ഷേവ് വഴി ഇതുവരെ 6657 ഡോളര്‍ സമാഹരിക്കുവാന്‍ സംഘടനക്ക് കഴിഞ്ഞു. 8000 ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഒരു യുവതിയടക്കം ഇതില്‍ പങ്കെടുത്തു.

ഫാ. മാത്യു കുന്നപ്പിള്ളില്‍, ജെസ്റ്റിന്‍ സി. ടോം, ഫ്രാങ്ക്‌ളിന്‍ വില്‍സണ്‍, ഡെറിക് മാത്യു, ജെയ്‌സ് ജോസഫ് പെരുന്നിലത്തില്‍, ആല്‍ഫ്രഡ് ജെയിംസ്, കെല്‍വിന്‍ അബ്രഹാം, കെവിന്‍ അബ്രഹാം, തോമസ്‌കുട്ടി മാത്യു, അഗസ്റ്റിന്‍ ബെന്നി, എഡ്‌വിന്‍ തോമസ്, ജോയല്‍ ബിജു, അഭിഷേക് ബെന്നി, പ്രിന്‍സ് സെബാസ്റ്റ്യന്‍, ഫിഡല്‍ അഗസ്റ്റിന്‍, ആല്‍ബര്‍ട്ട് ജെയിംസ് , ജെയിംസ് ഇഗ്‌നെഷിയസ് എന്നിവരാണ് വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായത്.

വാര്‍ത്ത: ജോമി പുലവേലില്‍ .

Share this news

Leave a Reply

%d bloggers like this: