കാനഡ സുപ്രീംകോടതി ജഡ്ജായി ഇന്ത്യന്‍ വനിത

 

ഇന്ത്യക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭിമാനിക്കാം. കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ് വനിതയെ
നിയമിച്ചു. നാലാം വയസ്സില്‍ പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ പല്‍ബീന്ദര്‍ കൗര്‍ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വളര്‍ന്ന പല്‍ബീന്ദര്‍ സസ്‌കാചവന്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമെടുത്തു. ശേഷം വിവിധ സ്ഥാപനങ്ങളില്‍ അധ്യാപികയായും മനുഷ്യാവകാശസംഘടനകളുടെ അഭിഭാഷകയായും പ്രവര്‍ത്തിച്ചു.

കാനഡയിലെ നിയമമന്ത്രിയും അറ്റോര്‍ണി ജനറലുമായ ജോഡി വില്‍സണ്‍ റായിബോള്‍ഡാണ് പുതിയ സുപ്രീംകോടതി ജഡ്ജിയെ  നിയമിച്ച കാര്യം അറിയിച്ചത്. സിഖുകാര്‍ക്ക് മതവിശ്വാസം എന്നനിലയില്‍ കൃപാണ്‍ (ചെറിയ വാള്‍) ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായി.

2012 മുതല്‍ ക്വീന്‍സ് കൗണ്‍സല്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്ന അവര്‍ കാനഡയില്‍ മനുഷ്യാവകാശവും മതപരവുമായ നിയമനിര്‍മ്മാണ നിയമത്തെ രൂപപ്പെടുത്താന്‍ പ്രയത്‌നിച്ചു. 1991 മുതല്‍ പല്‍ബീന്ദര്‍ WSO- യുടെ പൊതു നിയമ ഉപദേശകയാണ്.
ഡികെ

 

Share this news

Leave a Reply

%d bloggers like this: