കാനഡയില്‍ ഇന്ന് മുതല്‍ കഞ്ചാവ് നിയമാനുസൃതം; 109 ഔട്ട്ലെറ്റുകള്‍ ഉടന്‍ തുറക്കും

കഞ്ചാവ് നിയമാനുസൃതം ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമായി കാനഡ. ഇതിന്റെ ഭാഗമായി 109 നിയമാനുസൃത ഔട്ട്ലെറ്റുകള്‍ ഉടന്‍ തുറക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അനധികൃതമായി കഞ്ചാവ് വില്‍ക്കുന്ന ടോം ക്ലാര്‍ക്കിനാണ് ആദ്യ ഷോപ്പിനുള്ള അനുമതി നല്‍കിയത്. ഇയാളുടെ കട ന്യൂഫൗണ്ട്ലാന്‍ഡിലെ പോര്‍ച്ചുഗല്‍കോവില്‍ അര്‍ധരാത്രിയില്‍ തന്നെ തുറന്നു. ഉറുഗ്വെ ആണ് കാനഡയ്ക്കും മുന്‍പേ കഞ്ചാവ് നിയമാനുസൃതമാക്കിയ ഏക രാജ്യം.

3.7 കോടി ജനങ്ങളുള്ള കാനഡയില്‍ ആദ്യ ഘട്ടത്തില്‍ 109 കഞ്ചാവ് ഷോപ്പുകളാണ് തുടങ്ങുക. ഷോപ്പുകളിലൂടെ മാത്രമല്ല, വെബ്സൈറ്റിലൂടെയും കാനഡയിലുള്ള ആര്‍ക്കും കഞ്ചാബ് ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാവും. രണ്ടുവര്‍ഷമെടുത്താണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഞ്ചാവിന് നിയമപരിരക്ഷ നല്‍കുന്നത്. ക്ലാര്‍ക്കിനെപ്പോലെ കരിഞ്ചന്ത നടത്തുന്നവരെ പുറത്തേക്ക് കൊണ്ടുവരുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.

വലിയ നിക്ഷേപം ഇതിലൂടെ കാനഡയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ് മൊത്തം അംഗീകരിച്ചിട്ടില്ലെങ്കിലും ഒന്‍പത് സ്റ്റേറ്റുകളില്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കാം. 30 ല്‍ അധികം സ്റ്റേറ്റുകളില്‍ വൈദ്യ ആവശ്യത്തിനായും കഞ്ചാവിന് അനുമതിയുണ്ട്. ഇവിടങ്ങളിലേക്ക് കയറ്റുമതിയാണ് കാനഡയുടെ ലക്ഷ്യം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: