കാനഡയിലെ സെയ്ന്റ് ജോസഫ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെ പുരോഹിതന് കുത്തേറ്റു

മോണ്ട്രിയല്‍: കാനഡയിലെ ഏറ്റവുംവലിയ ക്രിസ്ത്യന്‍ പള്ളിയായ സെയ്ന്റ് ജോസഫ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെ പുരോഹിതന് കുത്തേറ്റു. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ അള്‍ത്താരയിലേക്ക് ഓടിക്കയറിയാണ് അക്രമി കുത്തിയത്. വെള്ളിയാഴ്ച രാവിലെ നടന്ന പ്രാര്‍ഥനയ്ക്കിടെ പുരോഹിതനായ ക്ലോദ് ഗ്രൗവിനാണ് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

സംഭവം നടക്കുമ്പോള്‍ അമ്പതോളംപേര്‍ പള്ളിയിലുണ്ടായിരുന്നു. രണ്ടുതവണ വൈദികന്റെ നെഞ്ചിലേക്ക് കുത്തിയെങ്കിലും കത്തി ഒടിഞ്ഞതിനാല്‍ ശേഷം ആക്രമിക്കാന്‍ കഴിയാതെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്രൗവിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: