കാഡ്ബറി ഓറിയോ ബ്രാന്‍റുളുടെ ഉടമയായ മാന്‍ഡലേസ് ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

‍ഡബ്ലിന്‍: കാഡ്ബറി, ഓറിയോ ബ്രാന്‍ഡുകളുടെ ദാതാവായ മാന്‍ഡലേസ് ഇന്‍റര്‍നാഷണല്‍ കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണില്‍ നടന്ന കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കൂടാതെ ഇ- കോമേഴ്സ് രംഗത്ത് ഇടപെടല്‍ നടത്തി ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്യും. ചെലവ് ചുരുക്കല്‍ നടപടികള്‍ കമ്പനി വിജയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് കൂടിയായ വില്യം ആക്മാന്‍റെ സ്ഥാപനം കമ്പനിയില്‍ നിക്ഷേപം നടത്തിയതിന് ശേഷമാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. ആഗസ്റ്റില്‍ 7.5ശതമാനം ഓഹരികളാണ് ആക്മാന്‍റെ കമ്പനിയായ പെര്‍ഷിങ് സ്ക്വയര്‍ കാപിറ്റല്‍ മാനേജ്മെന്‍റ് വാങ്ങിയിരിക്കുന്നത്. ആക്മാന്‍ കമ്പനിയോട് വരുമാന വളര്‍ച്ചയുണ്ടാക്കാനും ചെലവ് ചുരുക്കാനും ആവശ്യപ്പെട്ടിരുന്നു. പുതിയ നീക്ക  പ്രകാരം കമ്പനിയുടെ അമ്പത് ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമായവയായി മാറ്റാനാണ് കമ്പനിയുടെ ഉദ്ദേശം. 2020-ാടെ ഇത് സാധിക്കുമെന്നും കണക്കാക്കുന്നു. നിലവില്‍ മൂന്നില്‍ ഒരു വിഭാഗം ഉത്പന്നങ്ങളാണ് ആരോഗ്യകരമായ ഉത്പന്നങ്ങള്‍ ഉള്ളത്.

പോഷകാഹാര ഗുണം കൂട്ടുകയും ചേരുവകള്‍ ലഘുവാക്കുകയും ചെയ്യുന്നതിന് ഇതിന‍്റെ ഭാഗമായി നടപടി ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഉണ്ടായികൊണ്ടിരിക്കുന്ന വിപണിയെ സംബോധന ചെയ്യാനാണ് കമ്പനിയുടെ ശ്രമം. മറ്റ് ഭക്ഷ്യ കമ്പനികളും ഇതേ പാതയിലാണ്. അനാവശ്യ പഞ്ചസാര, കോളസ്ട്രോള്‍, മറ്റ് കൂട്ടുകള്‍ ഇവയൊക്കെ ഒഴിവാക്കുകയാണ് മിക്കവരും. ജനറല്‍ മില്‍സ് ഇന്‍ക്, കെല്ലോഗ്  തുടങ്ങിയ ഭീമന്‍ കമ്പനികളും കൃത്രിമ ഫ്ലേവറുകള്‍ ഉത്പന്നത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹെര്‍ഷെ കമ്പനിയാകട്ടെ പ്രാദേശികമായി ഉത്പാദിപ്പിച്ച പാല്‍, കാലിഫോര്‍ണിയന്‍ ബദാം പാകമാക്കിയത്, കൊക്കോ ബീന്‍സ്, പഞ്ചസാര എന്നിങ്ങനെ സങ്കീര്‍ണതയില്ലാത്ത ചേരുവകള്‍ ചോക്കലേറ്റിന് വേണ്ടി ഉപയോഗിക്കാനാണ് തീരുമാനം.

കാംപ് ബേല്‍ സൂപ്പ് കമ്പനിയും കൃത്രിമ നിറമോ മണമോ പ്രിസര്‍വേറ്റീവുകളോ ഇല്ലാതെ ഉത്പന്നം ഇറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ-കോമേഴ്സ് വഴി കൂടുതല്‍ ചെറുപ്പക്കാരെയാണ് മാന്‍ഡലേസ് ലക്ഷ്യമിടുന്നത്. ഒരു ബില്യണ്‍ ഡോളര്‍ വരുമാനം ഈ മേഖലയില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. നിലവില്‍ ഇത് 100 മില്യണ്‍ ഡോളറാണ്. ഏത് വിധത്തിലായിരിക്കും കമ്പനി ആരോഗ്യകരമായ ഉത്പന്നങ്ങള്‍ തയ്യാറാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യകരം എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്ന മാനദണ്ഡം എന്താണ് എന്നതും വെളിപ്പെടുത്തേണ്ടതുണ്ട്. 70 ശതമാനം ഗവേഷണ ശ്രദ്ധയും പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനാകുമെന്ന് കമ്പനിയുടെ സിഇഒ പറയുന്നു.

Share this news

Leave a Reply

%d bloggers like this: