കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്…അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ്. 2014ലെ കരട് വിജ്ഞാപനത്തിനു പകരം സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതേസമയം എന്ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്നു വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2014 മാര്‍ച്ച് 10ന് ഇറക്കിയ കരട് വിജ്ഞാപനം അസാധുവായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനാണു സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തിലെ അഞ്ചു കോടി ജനങ്ങളുടെ ജീവനും സ്വത്തിനും ദോഷമായി ഒരു നടപടിയും ഉണ്ടാകില്ല. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേട്ടുമാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാകു. അതുകൊണ്ടാണ് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്.

അന്തിമ വിജ്ഞാപനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു.
കസ്തൂരി രങ്കന്‍ റിപ്പോര്‍ട്ടിന്മേല്‍ പശ്ചിമഘട്ടത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: