കശ്മീരിലെ ഇന്ത്യന്‍ പെല്ലറ്റ് ആക്രമണം ചൂണ്ടിക്കാട്ടാന്‍ യുഎന്നില്‍ ഉപയോഗിച്ചത് പലസ്തീന്‍ ചിത്രം; നാണം കെട്ട് പാകിസ്താന്‍

 

ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരില്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായി കശ്മീരില്‍ ഇന്ത്യ നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ദൃശ്യവുമായി യുഎന്നില്‍ എത്തിയ പാകിസ്താന്‍ നാണം കെട്ടു.

കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തുന്ന അതിക്രമത്തിന്റെ ഇരയെന്ന് ചൂണ്ടിക്കാട്ടി പെലറ്റ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയിരുന്നു. കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് പ്രതിനിധി കാട്ടിയത് കശ്മീരില്‍ നിന്നുള്ള ചിത്രമല്ലെന്നും ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രമാണെന്നും തെളിവ് സഹിതം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് പാകിസ്താന്‍ നാണംകെട്ടത്.

കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്നും അതിന്റെ ഉദാഹരണമാണ് ഈ ചിത്രമെന്നും പറഞ്ഞാണ് യഎന്നില്‍ നടത്തിയ പ്രസ്താവനയ്ക്കിടെ മലീഹ ലോധി മുഖത്ത് പരുക്കേറ്റ കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഈ ചിത്രം 2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17 കാരിയുടെ ചിത്രമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായതായാണ് വാര്‍ത്തകള്‍.

 

എ എം

 

Share this news

Leave a Reply

%d bloggers like this: