കഴുത്തില്‍ തോക്ക് വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു

വാഷിംഗ്ടണ്‍: കഴുത്തില്‍ തോക്ക് വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. തെക്ക് പടിഞ്ഞാറന്‍ ഹൂസ്റ്റണ്‍ സ്വദേശി ഡിലിയോണ്‍ അലന്‍സോ സ്മിത്താണ് മരിച്ചത്. രണ്ടു കുട്ടികളുടെ പിതാവായ 19കാരന് കോളേജില്‍ ചേരുന്നതിന്റെ തലേന്നാണ് വെടിയേറ്റത്.

അപകടം നടക്കുമ്പോള്‍ സ്മിത്തിന്റെ കസിനും അതേ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. മറ്റൊരു മുറിയിലായിരുന്നതിനാല്‍ സംഭവം കണ്ടില്ലെന്നും തോക്ക് കണ്ടിരുന്നെന്നും കസിന്‍ പറഞ്ഞു. തലേ ദിവസത്തെ തന്റെ പിറന്നാളിന് ആശംസയര്‍പ്പിച്ച ചെറുമകന്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് സ്മിത്തിന്റെ മുത്തശ്ശി പ്രതികരിച്ചു.

ഈ വര്‍ഷമാദ്യം സമാനമായ അപകടത്തില്‍ 21കാരിയായ റഷ്യന്‍ യുവതി മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: