കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ 2 ശതമാനത്തോളം ബാധിച്ചത് പടിഞ്ഞാറന്‍ യൂറോപ്പിനെ

 
കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ പടിഞ്ഞാറന്‍ യൂറോപ്പിന് മുകളില്‍ 2 ശതമാനം ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 238 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. മെരിലാന്റ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ഭീകരവാദ ഡേറ്റാബേസ് വിശകലനം ചെയ്യുമ്പോള്‍ ലോകത്ത് നടന്നിട്ടുള്ള 55 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വെച്ചത് വടക്കന്‍ ആഫ്രിക്കന്‍ മേഖലയെയും, മധ്യപൂര്‍വേഷ്യയുമായിരുന്നു.

ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 19,121 പേര്‍ ഭീകരാക്രമണത്തിന് ഇരകളായി മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരവാദികളുടെ ഏറ്റവും പ്രീയപ്പെട്ട ആക്രമണ മേഖല ഇറാഖ് ആയിരുന്നുവെന്നും ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രമണം നിരന്തരമായി നേരിടുന്ന രാജ്യം പാകിസ്ഥാനാണ്; ഏകദേശം 1100 പേര്‍ക്ക് കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ആഫ്രിക്കയിലെ സഹാറന്‍ മേഖലയില്‍ അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്ന പ്രധാന രാജ്യങ്ങള്‍ നൈജീരിയയും, സൊമാലിയയുമാണ്.

യൂറോപ്പിനെ തകര്‍ക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശ്രമങ്ങള്‍ക്ക് ആരംഭം കുറിക്കുക മാത്രമാണ് കഴിഞ്ഞവര്‍ഷം സംഭവിച്ചിട്ടുള്ളതെന്ന് മെരിലാന്റ് യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ പറയുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന ആക്രമണത്തെക്കാളും ഉയര്‍ന്ന തോതിലുള്ള ഭീകരാക്രമണം വരും നാളുകളില്‍ നടപ്പില്‍ വരുത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നുണ്ടെന്ന് ഇന്റര്‍പോലും വ്യക്തമാക്കി കഴിഞ്ഞു. യൂറോപ്പിനെ വടക്ക്-കിഴക്ക്-തെക്ക് പടിഞ്ഞാറ് എന്നിങ്ങനെ തരം തിരിച്ച് സുരക്ഷാ ക്രമീകരങ്ങള്‍ പരിശോധിച്ച ശേഷം ഭീകരര്‍ക്ക് എളുപ്പത്തില്‍ കടന്നു വരാവുന്ന രാജ്യങ്ങളെ ആദ്യം തരം തിരിച്ചായിരിക്കും യൂറോപ്പിന് മേല്‍ ആക്രമണം അഴിച്ചുവിടുക.
എ എം

 

Share this news

Leave a Reply

%d bloggers like this: