കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ എത്തിയത് നിയമാനുസൃതമല്ലാത്ത ഒരു മില്യനോളം ഔഷധങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത ഔഷധങ്ങള്‍ വില്‍പ്പനക്ക് എത്തുന്നുണ്ടെന്ന് ദി ഹെല്‍ത്ത് പ്രോഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി (HPRA) കണ്ടെത്തി. 9, 48,915 ഡോസേജുള്ള ടാബ്ലറ്റുകള്‍, ക്യാപ്‌സൂളുകള്‍ എന്നിവയാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളി നിന്നും കണ്ടെത്തിയത്. ചില ഫാര്‍മസികള്‍ അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത മരുന്നുകള്‍ വില്‍ക്കുന്നതായും HPRA-യുടെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ കണ്ടെത്തിയിരുന്നു.

Anabolis sleroids (47%), Sedative (23%), Erectile dysfunction Medicines (13%) തുടങ്ങിയവയാണ് പിടികൂടിയത്. ഇത്തരം ഔഷധങ്ങള്‍ വില്‍ക്കുന്നതിന് നിലവില്‍ അയര്‍ലണ്ടില്‍ നിയമ തടസം നേരിടുമ്പോഴാണ് ഇവ സുലഭമായി രാജ്യത്ത് ലഭിച്ചുതുടങ്ങിയത്. ഓണ്‍ലൈനിലൂടെ വന്‍ തോതില്‍ സ്റ്റിറോയിഡുകള്‍ വിപണനം ചെയ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന പല ഘടകങ്ങളും ക്ലിനിക്കല്‍ ടെസ്റ്റില്‍ കണ്ടെത്തിയിരുന്നതിനാലാണ് ഇവ രാജ്യത്ത് നിരോധിച്ചെതെന്ന് HPRA വ്യക്തമാക്കി. ഇത് അറിയാതെയാണ് രോഗികളില്‍ പലരും കെണിയില്‍പെടുന്നതെന്നും ആരോഗ്യ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

നിയമപരമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ നിന്ന് മാത്രം ഔഷധങ്ങള്‍ വാങ്ങുക എന്നത് മാത്രമാണ് വ്യാജ മരുന്നുകളെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം. രോഗബാധിതര്‍ ഔഷധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജി. പി-മാരില്‍ നിന്നും ചോദിച്ചറിയുന്നതും ഒരു പരിധിവരെ വ്യാജ ഔഷധങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായകമാകും.

ഡികെ

Share this news

Leave a Reply

%d bloggers like this: