കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 30,000 ഇന്ത്യക്കാര്‍ അനധികൃതമായി താമസിച്ചെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 30,000 ഇന്ത്യക്കാര്‍ അനധികൃതമായി താമസിച്ചതായി റിപ്പോര്‍ട്ട്. വിസകളുടെ കാലാവധി കഴിഞ്ഞശേഷമാണ് ഇത്തരത്തില്‍ ആളുകള്‍ തങ്ങിയത്. കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാരാണ് വിവിധ വിസകളില്‍ അമേരിക്കയില്‍ എത്തിയത്. അനധികൃതമായി തങ്ങിയവരില്‍ 6,000 പേര്‍ പിന്നീട് രാജ്യം വിട്ടു. മടങ്ങിപ്പോയവരുടെ പട്ടിക കൂടി പരിശോധിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബിസിനസ്, ടൂറിസ്റ്റ്, സ്റ്റുഡന്റ്സ് തുടങ്ങി കുടിയേറ്റ ഇതര വിസകളില്‍ എത്തിയവരാണ് ഇവര്‍. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ എത്തിയവരില്‍ 96 ശതമാനവും നോണ്‍ ഇമിഗ്രന്റ് സന്ദര്‍ശകരാണ്. 2016ല്‍ അമേരിക്കയില്‍ നിന്ന് അഞ്ചു കോടിയോളം കുടിയേറ്റ ഇതര വിസയില്‍ എത്തിയ വിദേശികള്‍ പുറത്തുപോകേണ്ടതായിരുന്നു. എന്നാല്‍ ഇവരില്‍ 739,478 പേര്‍ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടര്‍ന്നു. ഇത് അനധികൃതമായി തങ്ങുന്നവരുടെ എണ്ണം 1.4% വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അനധികൃതമായി താമസിക്കുന്നവരില്‍ 628,799 പേര്‍ അമേരിക്ക വിട്ടു പോയതാണോ അവിടെ താമസിക്കുന്നുണ്ടോ എന്നതിന് യാതൊരു രേഖയുമില്ല. അവശേഷിക്കുന്നവര്‍ നിമാനുസൃതമായ കാലവളവിനു ശേഷം രാജ്യം വിട്ടുപോയിട്ടുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നു.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ എത്തിയവരില്‍ പത്തുലക്ഷത്തില്‍ ഏറെയും പേര്‍ ബിസിനസ്, ടൂറിസം വിസകളില്‍ എത്തിയവരാണ്. ഇവരില്‍ ഏറെയും മടങ്ങി. എന്നാല്‍ 17,763 പേര്‍ അവിടെ തുടര്‍ന്നു.. ഇവരില്‍ 2,040 പേര്‍ വിസ കാലാവധി തീര്‍ന്ന ശേഷമാണ് മടങ്ങിയത്. 2016ല്‍ 9,897 വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍ ഇവരില്‍ 4,575 പേര്‍ അവരുടെ നിയമാനുസൃതമായ കാലയളിവല്‍ താമസം തുടര്‍ന്നു. വിസ കാലാവധി തീര്‍ന്ന ശേഷം 1,561 പേര്‍ മടങ്ങി. 3,014 പേര്‍ അവിടെ തുടരുകയാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: