കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം കേരളത്തിലെ ഡാമുകള്‍ ഭൂകമ്പ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

ഇടുക്കി : കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ ഡാമുകള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പഠനങ്ങള്‍. റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി (ആര്‍ഐഎസ്) എന്ന പ്രതിഭാസമാണ് ഈ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനാലിസിസ് പറയുന്നു. തമിഴ്നാട്ടിലെ ഭാരതിദാസന്‍, അളഗപ്പ യൂണിവേഴ്സിറ്റികളിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണിത്. നാച്ചുറല്‍ ഹസാര്‍ഡ്സ് എന്ന ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയില്‍ 43 ഡാമുകളും റിസര്‍വോയറുകളുമാണ് കേരളത്തിലുള്ളത്.

ഇതില്‍ 21 എണ്ണം അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, മംഗലം, ശിരുവാണി. പോത്തുണ്ടി, ഇടുക്കി, ചുള്ളിയാര്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയവ തുടങ്ങിയവ അതീവ ഭൂകമ്പ സാധ്യതയുണ്ടാക്കുന്നുണ്ട്. ആര്‍ഐഎസ് സംഭവിക്കുന്നത് 100 മീറ്ററിലധികം ആഴത്തില്‍ വാട്ടര്‍ കോളമുള്ള റിസര്‍വോയറുകളിലാണ്. ഇത്തരത്തില്‍ വലിയ അളവില്‍ ജലം സംഭരിക്കുന്ന ഇടങ്ങളില്‍ ഇത് ഭൂമിയുടെ പുറംപാളിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. വെള്ളത്തിന്റെ കുതിച്ചുവരവ് ഈ സമ്മര്‍ദ്ദത്തില്‍ മാറ്റമുണ്ടാക്കുന്നു. ഈ അടിയിലെ പാറയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ആര്‍ഐഎസിന് കാരണമാകുന്നു എന്നാണ് പടങ്ങള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയം കഴിഞ്ഞയുടന്‍ ഇതുണ്ടാക്കിയ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം സംബന്ധിച്ച് ഈ സംഘം പഠനം നടത്തിയിരുന്നു. പ്രളയം ഒരു തുടര്‍പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഭൂകമ്പ സാധ്യതയുണ്ടാക്കുന്ന ആര്‍ഐഎസിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ് എന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍, 1967ല്‍ മഹാരാഷ്ട്രയിലെ കോയ്ന റിസര്‍വോയറിലുണ്ടായ ആര്‍ഐഎസ് മൂലം ഭൂകമ്പമുണ്ടാവുകയും 177 പേര്‍ മരിക്കുകയും 1500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: