കഴിഞ്ഞ ദിവസം കുത്തേറ്റ തോമസ് വയലിലിന്റെ ആരോഗ്യ നിലയില്‍ മാറ്റം: ഭാര്യയുടെ പ്രസവം ഇന്ന് നടക്കാനിരിക്കവേ ആയിരുന്നു ആക്രമണം.

 

ഡബ്ലിനില്‍ ഞായറഴ്ച രാവിലെ ആക്രമിക്കപ്പെട്ട തോമസ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. താന്‍ വേഗത്തില്‍ സുഖം പ്രാപിച്ചു ജോലികര്യങ്ങളിലേക്കു മടങ്ങിവരുമെന്നു മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ തോമസ് പറഞ്ഞു.

ഞായര്‍ രാവിലെ 3 മണിയോടെയാണ് മലയാളിയായ തോമസിന് നേരെ വധശ്രമം ഉണ്ടായതു. സോര്‍ട്സിനടുത്തുള്ള പവലിയന്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള മാലഹൈസ് റൌണ്ട് എബൗട്ടിനടുത്തു വച്ചാണ് അജ്ഞാതരുടെ ആക്രമണത്തിന് ഇരയായത്. ശരീരത്തില്‍ 6 കുത്തുകളേറ്റിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ പുറത്തുചാടിയതോമസിനെ ഉപേക്ഷിച്ചു അക്രമികള്‍ കാറും മൊബൈലിലും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു. വാഹനം പിന്നീട് കത്തിയ നിലയില്‍ കൗണ്ടി മേതില്‍ നിന്നും കണ്ടെടുത്തു.

10 വര്ഷങ്ങള്ക്കു മുന്‍പാണ് ഇന്ത്യയില്‍ നിന്ന് തോമസ് വയലില്‍ ജോലിക്കായിട്ടു ഡബ്ലിനിലേക്കു എത്തിയത്. ഭാര്യ സ്‌നേഹ വയലില്‍ ബൂമോണ്ട് ആശുപത്രിയിലെ നേഴ്‌സ് ആണ്. നാലാമത്തെ കുഞ്ഞിന് ജന്മം നല്കാന്‍ ഇരിക്കവേ ഭര്‍ത്താവു തോമസിന് നേരെ ഉണ്ടായ ഈ അത്യഹിതത്തിന്റെ ഞെട്ടലിലാണ് സ്‌നേഹ.

Share this news

Leave a Reply

%d bloggers like this: