കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് പൊരുത്തപ്പെടുന്നതല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ ഉയര്‍ത്തുന്ന ആപത്ത് കൃത്യമായി കണക്കാക്കാനാവാത്ത അവസ്ഥയും നിലവിലുണ്ട്. 70കളിലും 80കളിലുമുള്ള ലെഗോ ബ്രിക്സ് കടുത്ത ആപത്തുണ്ടാക്കുന്നതാണെന്നാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഓഫ് പ്ലൈമൗത്തിലെ ഡോ. ആര്‍ഡ്രൂ ടേണര്‍ മുന്നറിയിപ്പേകുന്നത്.

നിലവില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ വേണ്ടത്ര പരിശോധനകള്‍ക്ക വിധേയമാക്കിയവയല്ലെന്നും അവ യഥേഷ്ടം കുട്ടികള്‍ക്ക് കളിക്കാനായി വിട്ട് നല്‍കുന്നത് കടുത്ത ആപത്താണുണ്ടാക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ പരിശോധിക്കുന്നതിനായി എക്സ്-റേ ഫ്ലൂറസെന്റ് ടെക്നോളജിയാണ് ഡോ.ടേണറും സംഘവും ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ കാര്‍, ട്രെയിന്‍, പസില്‍സ് പോലുള്ള നിരവധി കളിപ്പാട്ടങ്ങള്‍ അവര്‍ പരിശോധിക്കുകയും അവയിലെ അപകടസാധ്യത തിരിച്ചറിയുകയും ചെയ്തിരുന്നു.

ഇത്തരം നിരവധി കളിപ്പാട്ടങ്ങളില്‍ കുട്ടികള്‍ വിഴുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ആന്റിമണി, ബാരിയം, ബ്രോമൈന്‍, കാഡ്മിയം, ക്രോമിയം, ലെഡ്, സെലെനിയം തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ ഇവയിലുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം രാസവസ്തുക്കളുമായി കുട്ടികള്‍ സ്ഥിരമായി സമ്പര്‍ക്കത്തിലായാല്‍ അത് കടുത്ത ആപത്തുകളുണ്ടാക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ വായിലിട്ടാല്‍ അതിലൂടെ കൂടുതല്‍ രാസവസ്തുക്കള്‍ അവര്‍ക്കുള്ളിലെത്താനും കടുത്ത അപകടമുണ്ടാകുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: