കളിക്കാന്‍ വിളിച്ചില്ല, പകരം കോച്ചായി ഐറിഷ് ക്രിക്കറ്റ് താരം

സാധാരണ ക്രിക്കറ്റ് താരങ്ങള്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം കോച്ചിംഗിലേക്കോ മറ്റു അനുബന്ധ മേഖലയിലേക്കോ തിരിയുകയാണ് പതിവ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിരിക്കേ തന്നെ പരിശീലകന്റെ കുപ്പായം കൂടി അണിയുകയാണ് അയര്‍ലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നൈല്‍ ഒബ്രയ്ന്‍. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലേക്കാണ് നൈലിന് വിളിയെത്തിയിരിക്കുന്നത്.

കാണ്ടഹാര്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിട്ടാണ് ഐറിഷ് താരം പോകുന്നത്. അയര്‍ലന്‍ഡ് ടീമില്‍ സഹതാരമായ പോള്‍ സ്റ്റിര്‍ലിംഗ് കണ്ടഹാര്‍ ടീമിനൊപ്പം കളിക്കുന്നുണ്ട്. 36കാരനായ നൈല്‍ വെടിക്കെട്ട് താരം കെവിന്‍ ഒബ്രയ്ന്റെ ജേഷ്ഠനാണ്. 2007 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ ഐറിഷ് ടോപ്സ്‌കോറര്‍ ഈ ഇടംകൈയനായിരുന്നു.

103 ഏകദിനങ്ങളില്‍ നിന്ന് 2581 റണ്‍സാണ് നൈല്‍ നേടിയിട്ടുള്ളത്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 30 ട്വന്റി-20യില്‍ നിന്ന് 466 റണ്‍സും സ്വന്തമായുണ്ട്. ദീര്‍ഘകാലം ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ താരമായിരുന്നു.

Share this news

Leave a Reply

%d bloggers like this: