കല്ലട ബസില്‍ പീഡന ശ്രമം, ഡ്രൈവര്‍ പിടിയില്‍; ബസ് പോലീസ് പിടിച്ചെടുത്തു…

കോഴിക്കോട്: കല്ലട ബസില്‍ വീണ്ടും പീഡന ശ്രമം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിയ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തില്‍ ബസ്സിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ് പിടിയില്‍. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്.പി അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് സ്വദേശിയായ യുവതിക്കെതിരെ ആയിരുന്നു അതിക്രമം. സംഭവത്തിന്റെ പശ്ചാത്തലത്തല്‍ ബസ് മലപ്പുറം തേഞ്ഞിപ്പലത്ത് വച്ച് പോലീസ് പിടിച്ചെടുത്തു. അടുത്തിടെ, യാത്രക്കാരായ 3 യുവാക്കളെ ‘സുരേഷ് കല്ലട’ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിനും നിയമ നടപടികള്‍ക്കും വഴിവച്ചിരുന്നു.

തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ് യാത്രികരായ യുവാക്കലെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊച്ചി വൈറ്റിലയില്‍ വച്ച് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മരട് പൊലീസ് കേസെടുക്കുകയും. ട്രാവല്‍സ് ഉടമ സുരേഷ് കല്ലട ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നടപടികളിലേക്കും കടന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: