കലാഭവന്‍ മണിയുടേത് അസ്വാഭിക മരണമെന്ന് സിബിഐ

കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് ഇക്കാര്യമുള്ളത്. മണിയുടെ മരണത്തിന് ഉത്തരവാദികള്‍ ആരൊക്കെയെന്നത് സംബന്ധിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ലെങ്കിലും അസ്വാഭിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ മരണം സിബിഐ ഏറ്റെടുത്തത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കാന്‍ സിബിഐ ആദ്യം വിസമ്മതിച്ചെങ്കിലും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനായി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി പരിശോധന നടത്തിയിരുന്നു.

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണ്. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കേസ് അന്വേഷിച്ച കേരളാ പൊലീസിന് സാധിച്ചിരുന്നില്ല. മണിയുടെ മരണകാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
എ എം

Share this news

Leave a Reply

%d bloggers like this: