കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖകള്‍ ചമച്ചെന്ന കേസില്‍ ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി.

കര്‍ദ്ദിനാളിന്റെ പേരില്‍ ഇങ്ങനെയൊരു അക്കൗണ്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ ആലഞ്ചേരിയുടെ മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ദ്ദിനാളിന്റെ രഹസ്യ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടന്നെന്നായിരുന്നു പരാതി. സിറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഏപ്രില്‍ നാലിനാണ് കോടതി ഉത്തരവ് വന്നത്.

കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി. ഇവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പരാതി നല്‍കുമെന്ന് പിന്നീട് കര്‍ദ്ദിനാള്‍ പറയുകയുണ്ടായി. പരാതി നല്‍കാന്‍ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: